ഫിലിം ഡസ്ക്
Updated On
New Update
/sathyam/media/media_files/gvwD6Ddc3f7MARCQ1mk4.jpg)
മലയാളികളുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് കുറിപ്പുമായി നടി രശ്മിക മന്ദാന. കരുനാഗപ്പള്ളിയില്‍ ഒരു കടയുടെ ഉദ്ഘാടനത്തിനായി എത്തിയപ്പോള്‍ തടിച്ചു കൂടിയ ആളുകളുടെ സ്‌നേഹത്തെക്കുറിച്ചുള്ള കുറിപ്പും ചിത്രങ്ങളും നടി പങ്കുവച്ചു.
Advertisment
രശ്മികയുടെ കുറിപ്പിങ്ങനെ:
''ജൂലായ് 25ന് ഞാന്‍ കേരളത്തിലെ കരുനാഗപ്പള്ളിയില്‍ ഒരു ഉദ്ഘാടനത്തിന് എത്തിയിരുന്നു. എല്ലാം വളരെ നന്നായി സംഘടിപ്പിച്ചു. അവിടെനിന്ന് എനിക്ക് ലഭിച്ച സ്‌നേഹത്തില്‍ ഞാന്‍ അമ്പരന്നുപോയി.
ഇത്രയും സ്‌നേഹം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഹൃദയം നിറഞ്ഞു. ഇത്രയും സ്‌നേഹം ലഭിക്കാന്‍ എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല, പക്ഷേ, ഞാന്‍ അനുഗ്രഹീതയാണെന്ന് തോന്നുന്നു. നന്ദി...''