Advertisment

''പത്താം ക്ലാസും ഗുസ്തിയും മാത്രമാണ് അലിന്‍ ജോസിന്റെ യോഗ്യത,  കോമാളിത്തരങ്ങള്‍ കാണിച്ച് ആളുകളെ ആകര്‍ഷിക്കുന്ന അവന്റെ ലക്ഷ്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കാന്‍ എന്നെപ്പോലെ ബുദ്ധിജീവിയായ ഒരാള്‍ക്ക് കഴിയില്ല..''

"ഐ.ഐ.ടിയില്‍ പ്രവേശനം നേടിയ എന്‍ജിനീയറായ, ഗവേഷകനായ, എഴുത്തുകാരനായ വ്യക്തിയാണ് ഞാന്‍.."

author-image
ഫിലിം ഡസ്ക്
New Update
424242424

ആടുജീവിതം സിനിമ റിവ്യൂവിന് ശേഷം അലിന്‍ ജോസ് പെരേര തന്നെ പൊട്ടന്‍ എന്ന് വിളിച്ചതില്‍ പ്രകോപിതനായി ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി. തുടര്‍ന്ന് അലിന്‍ ജോസ് പെരേരയെ വിമര്‍ശിച്ച് സന്തോഷ് വര്‍ക്കി സോഷ്യല്‍ മീഡിയയില്‍ വീഡിയോയുമായെത്തി. 

Advertisment

''പത്താം ക്ലാസും ഗുസ്തിയും മാത്രമാണ് അലിന്‍ ജോസിന്റെ യോഗ്യത. നിലവാരമില്ലാതെ കോമാളിത്തരങ്ങള്‍ കാണിച്ച്, ഡാന്‍സ് കളിച്ച് ആളുകളെ ആകര്‍ഷിക്കുക എന്നതാണ് അവന്റെ ലക്ഷ്യം. അത്തരത്തിലുള്ള മണ്ടത്തരങ്ങള്‍ക്ക് കൂട്ടുനില്‍ക്കാന്‍ എന്നെപ്പോലെ ബുദ്ധിജീവിയായ ഒരാള്‍ക്ക് കഴിയുകയില്ല. 

ഐ.ഐ.ടിയില്‍ പ്രവേശനം നേടിയ എന്‍ജിനീയറായ, ഗവേഷകനായ, എഴുത്തുകാരനായ വ്യക്തിയാണ് ഞാന്‍. ആ നിലവാരം കാത്തുസൂക്ഷിച്ചു കൊണ്ടാണ് ഞാന്‍ എപ്പോഴും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഞാനൊരു പൊട്ടനാണ്, ഫീല്‍ഡ് ഔട്ടായി എന്നുള്ള ആരോപണം അലന്‍ ജോസ് പെരേര നിരന്തരം ഉയര്‍ത്തുന്നുണ്ട്. എന്നെപ്പോലെ ഒരാള്‍ക്ക് ഫീല്‍ഡ് ഔട്ട് ആവാനുള്ള സാഹചര്യമില്ലെന്നാണ് പറയാനുള്ളത്.

ചീപ്പ് പബ്ലിസിറ്റിയിലൂടെ ആളുകള്‍ക്ക് മുമ്പില്‍ ഷൈന്‍ ചെയ്യുകയെന്ന ലക്ഷ്യമാണ് അലിന്‍ എപ്പോഴും കാട്ടിക്കൊണ്ടിരിക്കുന്നത്. അതിനായി അച്ഛനെപ്പോലും മാധ്യമങ്ങള്‍ക്കു മുമ്പില്‍ ഇറക്കി. എന്റെ കൂടെ നടന്നിട്ട് എന്നെത്തന്നെ കുറ്റം പറയുകയും അത് സോഷ്യല്‍ മീഡിയകളിലൂടെ ആഘോഷിക്കുകയും ചെയ്യുന്ന രീതിയാണ് അലന്‍ ജോസ് കാട്ടി വരുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. എന്റെ നിലവാരവും അവന്റെ നിലവാരവും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. എനിക്ക് ഒരിക്കലും നിലവാരത്തിലേക്ക് താഴാന്‍ കഴിയില്ലെന്നാണ് പറയാനുള്ളത്...'

 

Advertisment