Advertisment

''ജീവിതത്തില്‍ അവന്റെ അപ്പനായ ഞാന്‍ സിനിമയിലും അച്ഛനായി എത്തിയപ്പോള്‍ ഒരുപാട് സന്തോഷം തോന്നി, ഇനി അഭിനയിക്കാനില്ല,  അഭിനയിക്കാന്‍ വലിയ താല്‍പര്യവുമില്ല..''

മകനോടൊപ്പമുള്ള അഭിനയം നല്ല നിമിഷങ്ങളായിരുന്നെന്നും ഇനി അഭിനയിക്കാനില്ലെന്നും അദ്ദേഹം പറയുന്നു. 

author-image
ഫിലിം ഡസ്ക്
New Update
5465666

ടൊവിനോ തോമസ് നായകനായ 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്ന സിനിമ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ചിത്രത്തില്‍ ടൊവിനോയുടെ പിതാവായി അഭിനയിച്ചിരിക്കുന്നത് സ്വന്തം പിതാവ് തോമസ് തന്നെയാണ്. മകനോടൊപ്പമുള്ള അഭിനയം നല്ല നിമിഷങ്ങളായിരുന്നെന്നും ഇനി അഭിനയിക്കാനില്ലെന്നും അദ്ദേഹം പറയുന്നു. 

Advertisment

''സിനിമ നന്നായിട്ടുണ്ട്. മകനോടൊപ്പമുള്ള അഭിനയം നല്ല നിമിഷങ്ങളായിരുന്നു. ഇനി അഭിനയിക്കാനില്ല. അഭിനയിക്കാന്‍ വലിയ താല്‍പര്യവുമില്ല. അഭിനയിക്കുന്ന സമയത്ത് ടെന്‍ഷനൊന്നും ഉണ്ടായിരുന്നില്ല. കാരണം എന്റെ വേഷം ഇത്രയേ ഒള്ളൂവെന്ന് അറിയാമായിരുന്നു. അങ്ങനെ വലിയ അഭിനയ മുഹൂര്‍ത്തങ്ങളൊന്നും ഇല്ല. ഡാര്‍വിന്‍ എനിക്കു പറഞ്ഞു തന്നത് ചെയ്യുക എന്നതല്ലാതെ എനിക്കു പ്രത്യേകിച്ചൊന്നും കൂടുതല്‍ ചെയ്യാനില്ലായിരുന്നു. ഇതിനു മുമ്പ് ഞാന്‍ അഭിനയിച്ചിട്ടില്ല. 

ജീവിതത്തില്‍ അവന്റെ അപ്പനായ ഞാന്‍ സിനിമയിലും അച്ഛനായി എത്തിയപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. അവന്റെ അമ്മയ്ക്കും ഒരുപാട് ഇഷ്ടമായി. എന്റെ മേഖല സിനിമയല്ല. സാഹചര്യമനുസരിച്ച് ചിലപ്പോള്‍ മാറ്റം വന്നേക്കാം. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണിത്. ഈ സിനിമ ഹിറ്റാകുമെന്നു തന്നെയാണ് വിശ്വാസം. ടൊവിനോ മാത്രമല്ല ചിത്രത്തിലുള്ള എല്ലാവരും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്..''

 

Advertisment