കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി മമ്മി സെഞ്ച്വറി; സാന്ദ്രാ തോമസ് പരാജയപ്പെട്ടു

സാബു ചെറിയാന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

author-image
ഫിലിം ഡസ്ക്
New Update
OIP (3)

കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സെക്രട്ടറിയായി മമ്മി സെഞ്ച്വറി തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സാന്ദ്രാ തോമസ് പരാജയപ്പെട്ടു.

Advertisment

സാബു ചെറിയാന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നേരത്തെ എതിരില്ലാതെ സോണി തോമസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വിതരണക്കാരുടെ പ്രതിനിധിക്കാണ് കമ്മിറ്റിയിലെ പ്രസിഡന്റ് സ്ഥാനം.

സെക്രട്ടറി സ്ഥാനത്തിന് പുറമെ എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും സാന്ദ്ര പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അത് പിന്‍വലിച്ചിരുന്നു. ഫിലിം ചേംബര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാന്ദ്രാ തോമസ് പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും പത്രിക തള്ളിയിരുന്നു. സജി നന്ത്യാട്ട് ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്.

Advertisment