Advertisment

''ഇപ്പോള്‍ നിര്‍മ്മിക്കുന്നതെല്ലാം സ്വന്തം സിനിമകളാണ്, ആന്റണിക്ക് ഭയങ്കര ഇഷ്ടമായ കഥ എന്നോട് പറഞ്ഞപ്പോള്‍ എനിക്കിഷ്ടമായില്ലെന്ന് പറഞ്ഞിട്ടുണ്ട്, എനിക്കിഷ്ടപ്പെട്ട സിനിമ ആന്റണിയോട് പറയുമ്പോള്‍ അത് ശരിയാകില്ല എന്ന് പറഞ്ഞിട്ടുണ്ട്..''

" ഒരു സിനിമ സംഭവിക്കുകയാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. എല്ലാ സിനിമകളും വളരെ വിജയമല്ല. മോശം സിനിമകളുമുണ്ട്"

author-image
നീനു മാത്യു
New Update
44444

മോഹന്‍ലാല്‍-ആന്റണി പെരുമ്പാവൂര്‍ കൂട്ടുകെട്ടില്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തില്‍  ആന്റണി പെരുമ്പാവൂരിനെക്കുറിച്ചും തങ്ങള്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനെട്ടുറിച്ചും മോഹന്‍ലാല്‍ തുറന്നു പറഞ്ഞിരുന്നു. 

Advertisment

'' ഇപ്പോള്‍ കൂടുതല്‍ ഞങ്ങളുടെ സിനിമകള്‍ തന്നെയാണ് ചെയ്യുന്നത്. അതിന്റെ കാര്യം നമ്മുടെ സൗകര്യത്തിന് സിനിമകള്‍ ചെയ്യാം. നമ്മുടെ ഇഷ്ടത്തിനുള്ള സിനിമകള്‍ ചെയ്യാം. ആ സിനിമയ്ക്ക് എന്തെങ്കിലും സംഭവിച്ചാലും നമ്മള്‍ സഹിച്ചാല്‍ മതിയല്ലോ. മറ്റുള്ളവരുടെ സൗകര്യത്തിന് നില്‍ക്കാനുള്ള ബുദ്ധിമുട്ട് ചിലപ്പോഴുണ്ടാകും.

 ഒരു കഥ കേട്ട് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞാലോ ചെയ്തില്ലെങ്കിലോ അവര്‍ക്ക് സങ്കടമാകും. അതുകൊണ്ട് ആ സിനിമ ചെയ്യാന്‍ പറ്റിയില്ലല്ലോ എന്ന് ഇതുവരെ ചിന്തിച്ചിട്ടില്ല. അങ്ങനെ ചിന്തിച്ചിട്ടും കാര്യമില്ല. ഒരു സിനിമ സംഭവിക്കുകയാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. എല്ലാ സിനിമകളും വളരെ വിജയമല്ല. മോശം സിനിമകളുമുണ്ട്. മോശമാകുന്ന സിനിമകള്‍ക്ക് അങ്ങനെ സംഭവിക്കണമെന്നായിരിക്കും. അതില്‍ ഞാനും ഉള്‍പ്പെടണമെന്നായിരിക്കും. 

ആന്റണിക്ക് ഭയങ്കര ഇഷ്ടമായ കഥ എന്നോട് പറഞ്ഞപ്പോള്‍ എനിക്കിഷ്ടമായില്ലെന്ന് പറഞ്ഞിട്ടുണ്ട്. എനിക്കിഷ്ടപ്പെട്ട സിനിമ ആന്റണിയോട് പറയുമ്പോള്‍ അത് ശരിയാകില്ല സാറെ എന്ന് പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ പറയുന്നതാണ് ഏറ്റവും വലിയ വാക്യം എന്നല്ല അതിന്റെ അര്‍ത്ഥം.

ഹിറ്റ് സിനിമകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. സിനിമാ ഇന്‍ഡസ്ട്രിയുടെ ചക്രം തിരിയണമെങ്കില്‍ അത്തരം സിനിമകള്‍ ഉണ്ടാകണം. നല്ല സിനിമകളും ഹിറ്റ് സിനിമകളും ഉണ്ടാകണം. അതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഒരു സിനിമ കഴിഞ്ഞ് ഉടനെ അടുത്ത സിനിമ തുടങ്ങുന്നയാളാണ് ഞാന്‍. അതങ്ങനെ സംഭവിക്കുന്നതാണ്. 

മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമയില്‍ കൊടുത്തിരുന്നതിലും എത്രയോ ദിവസങ്ങള്‍ കൂടുതല്‍ ജോലി ചെയ്യേണ്ടി വന്നു. അടുത്ത സിനിമയ്ക്ക് അത് ബാധിക്കും. അപ്പോള്‍ ഇടയ്ക്ക് ഒരു ഗ്യാപ്പൊന്നും കിട്ടില്ല. ഇതൊരു പ്രാക്ടീസ് പോലെയായി. ആ പ്രാക്ടീസില്‍ അറിയാതെ സംഭവിച്ച് പോകുന്നതാണ്. അവിടെ പോയി രണ്ട് ദിവസം കഴിയുമ്പോഴേക്ക് ആ സിനിമയിലേക്കങ്ങ് മാറുകയാണ്...''

 

Advertisment