Advertisment

പെട്ടെന്ന് അയാള്‍ എന്റെ മാറിടത്തില്‍ തൊടുന്നതായി തോന്നി, ഞാന്‍ തിരിഞ്ഞു നോക്കിയതും അയാള്‍ പെട്ടെന്ന് കൈ വലിച്ചു, അതില്‍ എനിക്കെന്തോ കള്ള ലക്ഷണം തോന്നി, ഞാന്‍ എന്റെ കൈയ്യിലുണ്ടായിരുന്ന ബോട്ടിലും ബാഗുമെടുത്ത് അയാളുടെ തലയ്ക്കും മുഖത്തും അടിച്ചു; ദുരനുഭവം തുറന്നുപറഞ്ഞ് അനുമോള്‍

"കേരളത്തിന് പുറത്തും ഇന്ത്യയ്ക്കു പുറത്തുമെല്ലാം ഞാന്‍ ഒറ്റയ്ക്കാണ് പോകുന്നത്.."

author-image
ഫിലിം ഡസ്ക്
Updated On
New Update
43434

ടെലിവിഷന്‍ ചനലുകളിലും സീരിയലുകളിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് അനുമോള്‍. ഒരു അഭിമുഖത്തില്‍ തനിക്ക് ബസില്‍ വച്ചുണ്ടായ മോശം അനുഭവം തുറന്ന് പറയുകയാണ് അനുമോള്‍. 

Advertisment

''മോശമായി പെരുമാറിയപ്പോള്‍ ബസിലും ട്രെയിനിലുമൊക്കെ ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. ഇടിയൊക്കെ കൊടുത്തിട്ടുണ്ട്. ബസിലും ട്രെയിനിലുമൊക്കെ ഞാന്‍ പോകുന്നത് പര്‍ദ ധരിച്ചാണ്. ഈയടുത്തും അങ്ങനൊരു സംഭവമുണ്ടായിട്ടുണ്ട്.

പല പെണ്‍കുട്ടികളും പ്രതികരിക്കില്ല. പക്ഷെ, ഞാന്‍ പ്രതികരിക്കും. അതിനുള്ള ആത്മവിശ്വാസം അമ്മ എനിക്ക് തന്നിട്ടുണ്ട്. ഈ ഫീല്‍ഡില്‍ ഇറങ്ങിയ ശേഷം ആദ്യത്തെ മൂന്ന് വര്‍ഷം അമ്മ എല്ലായിടത്തും കൂടെ വരുമായിരുന്നു. പിന്നെയാണ് ഞാന്‍ ഒറ്റയ്ക്ക് പോകാന്‍ ആരംഭിക്കുന്നത്. കേരളത്തിന് പുറത്തും ഇന്ത്യയ്ക്കു പുറത്തുമെല്ലാം ഞാന്‍ ഒറ്റയ്ക്കാണ് പോകുന്നത്. അതിനുള്ള ധൈര്യം എനിക്കുണ്ടാക്കി തന്നിട്ടുണ്ട്.

ഒരിക്കല്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്നു. അരികില്‍ ഒരാളിരുന്ന് ഉറങ്ങുകയായിരുന്നു. ഞാന്‍ കൈ മുന്നിലെ കമ്പിയില്‍ പിടിച്ചിരിക്കുകയാണ്. ബാഗ് മടിയില്‍ വച്ചിട്ടുണ്ട്. പെട്ടെന്ന് അയാള്‍ എന്റെ മാറിടത്തില്‍ തൊടുന്നതായി തോന്നി. ഞാന്‍ തിരിഞ്ഞു നോക്കിയതും അയാള്‍ പെട്ടെന്ന് കൈ വലിച്ചു. അതില്‍ എനിക്ക് എന്തോ കള്ള ലക്ഷണം തോന്നി.

ഞാന്‍ മാസ്‌കും പര്‍ദയും ഷോളുമൊക്കെ ധരിച്ചിട്ടുണ്ട്. അതിനാല്‍ ആളുകള്‍ക്ക് എന്നെ മനസിലായിരുന്നില്ല. ഞാന്‍ എന്റെ കൈയ്യിലുണ്ടായിരുന്ന ബോട്ടിലും ബാഗുമെടുത്ത് അയാളുടെ തലയ്ക്കും മുഖത്തും അടിച്ചു. മുഖത്ത് മാന്തി. 

കണ്ടക്ടറൊക്കെ ഓടി വന്ന് അയ്യോ വിട്ടേരെ വിട്ടേരെയെന്ന് പറഞ്ഞു. അപ്പോഴേക്കും അയാള്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്നും എടുത്തു ചാടാന്‍ നോക്കി. കൊടുക്കാനുള്ളതൊക്കെ ഞാന്‍ കൊടുത്തു. ഒരു പെണ്‍കുട്ടിയോട് ആരെങ്കിലും മോശമായി പെരുമാറിയില്‍ കൂടെ നില്‍ക്കുന്നവര്‍ വെറുതെ കൈയ്യും കെട്ടി നോക്കി നില്‍ക്കുകയാണ്.

എന്ത് തരം മനുഷ്യരാണ് ഇവരൊക്കെ. വിട്ടേരെ വിട്ടേരെ എന്നാണ് പറഞ്ഞത്. അവരുടെ കുടുംബത്തിലെ ആരോടെങ്കിലുമാണ് ഇങ്ങനെ ചെയ്തതെങ്കില്‍ അവരോടും ഇതാകുമോ പറയുക? നിങ്ങളൊക്കെ എന്ത് മനുഷ്യരാണ്, കഷ്ടമെന്ന് ഞാന്‍ അവരോട് പറഞ്ഞു. അങ്ങനെ ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ട്...''

 

Advertisment