ആ സീന്‍ എടുക്കുന്നതിനു മുമ്പ് പ്രകാശ് വര്‍മ്മ ശോഭനയുടെയും എന്റെയും കാലില്‍ തൊട്ട് വണങ്ങി, ഒരു പരസ്യത്തിനു അഞ്ച് കോടിയൊക്കെ വാങ്ങിക്കുന്ന ആളാണ്: മണിയന്‍പിള്ള രാജു

"പ്രകാശ് വര്‍മയുടെ കഴിവറിയാന്‍ ഒരു സീന്‍ തന്നെ മതിയായിരുന്നു"

author-image
ഫിലിം ഡസ്ക്
New Update
34533

തുടരും എന്ന ചിത്രത്തില്‍ വില്ലനായി വന്ന് പ്രേക്ഷകരുടെ കൈയ്യടി നേടിയ ആളാണ് പ്രകാശ് വര്‍മ്മ. ചിത്രത്തിലെ മറ്റൊരു കഥാപാത്രമായിരുന്നു മണിയന്‍പിള്ള രാജു. പ്രകാശ് വര്‍മ്മയെക്കുറിച്ചും അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ചും മണിയന്‍പിള്ള രാജുവിന്റെ വാക്കുകളിങ്ങനെ...

Advertisment

''ചോറ് വെന്തോ എന്നറിയാന്‍ ഒരു വറ്റെടുത്ത് ഞെക്കി നോക്കിയാല്‍ മതി. പ്രകാശ് വര്‍മയുടെ കഴിവറിയാന്‍ ഒരു സീന്‍ തന്നെ മതിയായിരുന്നു. 

644646

ഞാനും ശോഭനയും കൂടിയുള്ള ആദ്യത്തെ സീന്‍ എടുത്തുകൊണ്ടിരിക്കുമ്പോള്‍ മഴയുള്ള രാത്രിയില്‍ ജോര്‍ജ് സാര്‍ വന്ന് ഹായ് മോളേ, അമ്മ എന്തിയെ എന്നു ചോദിക്കുന്നൊരു സീനുണ്ട്. 

ആ സീന്‍ എടുക്കുന്നതിനു മുമ്പ് അദ്ദേഹം ശോഭനയുടെയും എന്റെയും കാലില്‍ തൊട്ട് വണങ്ങി. എന്തിനാ ഇങ്ങനെ ചെയ്യുന്നതെന്നായി ഞാന്‍.  ഒരു പരസ്യത്തിനു അഞ്ച് കോടിയൊക്കെ വാങ്ങിക്കുന്ന ആളാണ്.

ലംബോര്‍ഗിനിയും ലക്ഷ്വറി വാഹനങ്ങളുമൊക്കെയുള്ള ആളാണ്. എന്നാല്‍ അദ്ദേഹം വളരെ സിമ്പിളും സ്വീറ്റുമാണ്...''