/sathyam/media/media_files/2025/08/29/d06f809c-425a-464a-b93f-86cb357d4ab9-2025-08-29-15-52-49.jpg)
ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹോളി ഡ്രീംസ് പ്രൊഡക്ഷന്‍സിനൊപ്പം വൈബ് ക്രിയേഷന്‍സ് മീഡിയ എല്‍.എല്‍.പി എന്നിവരുടെ ബാനറില്‍ നിര്‍മ്മിച്ച് പുതുമുഖങ്ങളായ അനുരാജ് അലന്തട്ടില്‍, ഹെല്‍ന മാത്യു, വിപിന്‍ നാരായണന്‍,രാഗേഷ് മേനോന്‍, ജിജീഷ് ഗോപി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിജിഷ്ഗോപി കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ആഹ്ലാദം'.
ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മലയാളത്തില്‍ വീണ്ടുമൊരു സൈക്കോ ത്രില്ലര്‍ ഗണത്തില്‍ എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കലേഷ് കരുണാകര്‍ ആണ്. സംവിധായകന്റെ വരികള്‍ക്കും സംഗീതത്തിനും സുധീപ് കുമാര്‍ ആലപിച്ചിരിക്കുന്നു.
എഡിറ്റര്‍: ഗോപീകൃഷ്ണന്‍.ആര്‍, ക്രിയേറ്റീവ് സപ്പോര്‍ട്ട്: അരുണ്‍ ദേവ് മലപ്പുറം, കോറിയോഗ്രാഫി: പ്രതിക് ഗോലപ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: റിഹാസ് ഹനീഫ്, അസോസിയേറ്റ് ഡയറക്ടര്‍: വിനു അച്യുതന്‍, രഞ്ചു സ്റ്റീഫന്‍, അനീഷ് തോമസ്, എസ്.എഫ്. എക്‌സ് & വി.എഫ്.എക്‌സ്: അഭയ്‌ഡേവിഡ്, ടൈറ്റില്‍: സിനിപോപ്പ് എന്റര്‍ടെയ്ന്‍മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ബി.സി ക്രിയേറ്റീവ്‌സ്, പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്: മനു വി തങ്കച്ചന്‍, പബ്ലിസിറ്റി ഡിസൈന്‍സ്: മാജിക് മോമെന്റ്‌സ്, പി. ആര്‍.ഓ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.