/sathyam/media/media_files/2025/09/11/th-1-2025-09-11-13-39-05.jpg)
ഐസ്‌ക്രീമിന്റെ അലര്‍ജി ശ്വാസകോശത്തെ ബാധിച്ചതിനെത്തുടര്‍ന്നാണ് ഭാര്യ സുമ മരിച്ചതെന്ന് നടന്‍ ദേവന്‍. ഇപ്പോഴിതാ ഭാര്യയ്ക്ക് സംഭവിച്ചത് എന്താണെന്ന് ഒരു അഭിമുഖത്തിലൂടെ തുറന്നു പറയുകയാണ് ദേവന്‍.
''അവള്‍ക്ക് പെട്ടെന്ന് ഐസ്‌ക്രീമിന്റെ അലര്‍ജി വന്നു. വിട്ട് പോയിട്ട് നാല് വര്‍ഷം ആകാന്‍ പോകുന്നതേ ഉള്ളൂ. ചെന്നൈയില്‍ വച്ച് ഐസ്‌ക്രീം കഴിച്ചിട്ട് ശ്വാസംമുട്ടല്‍ വന്നിരുന്നു.
അവിടെ തന്നെ ആശുപത്രിയില്‍ കാണിക്കുകയും ശരിയാക്കി എടുക്കുകയും ചെയ്തു. ഒരു കാരണവശാലും ഐസ്‌ക്രീം കഴിക്കരുതെന്ന് അന്ന് ഡോക്ടര്‍ മുന്നറിയിപ്പും നല്‍കി. പിന്നീട് നാട്ടില്‍ ഒരു ദിവസം മകളും കുഞ്ഞുമൊക്കെ ആയിട്ട് വീട്ടില്‍ വന്നിരുന്നു.
ചേര്‍ത്തലയില്‍ ഒരു ഷൂട്ടിന്റെ തിരക്കലിയാരുന്നു ഞാന്‍. കുട്ടികള്‍ക്ക് വേണ്ടി ഐസ്‌ക്രീമും വാങ്ങി വച്ചിരുന്നു. അവര്‍ ഭക്ഷണമൊക്കെ കഴിച്ചിട്ട് തിരികെ പോകുകയും ചെയ്തു. എനിക്ക് തോന്നുന്നത് ഇതൊന്നും ഓര്‍ക്കാതെ ഐസ്‌ക്രീം അവളെടുത്ത് കഴിച്ചു എന്നാണ്.
ഒരു മണിക്കൂറായപ്പോഴേക്കും ശ്വാസം കിട്ടുന്നില്ല. ചേച്ചി ശ്വാസം കിട്ടാതെ നിലത്ത് കിടന്ന് ഉരുളുകയാണെന്ന് ജോലിക്കാരിയാണ് എന്നെ വിളിച്ച് പറയുന്നത്. ഞാന്‍ വന്നപ്പോള്‍ വളരെ സീരിയസ് ആയിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
ഐസ്‌ക്രീമിന്റെ അലര്‍ജി കൊണ്ട് ശ്വാസകോശത്തില്‍ ഹോള്‍സ് വന്നു. അപ്പോള്‍ ശ്വസിക്കുന്ന ശ്വാസം മുഴുവനും പുറത്തേക്ക് പോകും. മാരകമായ അവസ്ഥയായിരുന്നു...''