/sathyam/media/media_files/2025/08/22/20240531131008-8673-2025-08-22-22-15-04.jpg)
തകര്‍ന്നുപോയൊരു കുടുംബമായിരുന്നു തന്റേതെന്ന് സീരിയല്‍ നടിയും ബിഗ്‌ബോസ് സീസണ്‍ 7ലെ മത്സരാര്‍ത്ഥി കൂടിയായ ബിന്നി സെബാസ്റ്റ്യന്‍.
''തകര്‍ന്നുപോയൊരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. അച്ഛന്‍, അമ്മ, സഹോദരന്‍, പിന്നെ ഞാന്‍. ഞങ്ങള്‍ ഒരുമിച്ചല്ലായിരുന്നു താമസം. അമ്മ ഹെയര്‍ സ്‌റ്റൈലിസ്റ്റായിരുന്നു. കുവൈത്തിലായിരുന്നു ജോലി ചെയ്തിരുന്നത്.
എനിക്ക് മൂന്ന് വയസുളളപ്പോഴായിരുന്നു അമ്മ പോയത്. അച്ഛന്‍ നാട്ടിലുണ്ടായിരുന്നു. ഞാന്‍ പഠിച്ചത് ചൈനയിലായിരുന്നു. ഞങ്ങള്‍ തമ്മില്‍ ഒരു കുടുംബത്തിലുള്ളവരാണെന്ന ബന്ധമില്ലായിരുന്നു.
ഞങ്ങളെ പഠിപ്പിക്കാന്‍ വേണ്ടിയാണ് അമ്മ പുറത്തുപോയത്. സുഹൃത്തുക്കളോടൊപ്പമായിരുന്നു ഞാന്‍ കൂടുതല്‍ സമയവും ചെലവഴിച്ചിട്ടുളളത്. ചേട്ടനാണെങ്കിലും വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമേ വിളിക്കാറുളളൂ. ഈ കാര്യങ്ങള്‍ ഞാന്‍ എവിടെയും തുറന്നുപറഞ്ഞിട്ടില്ല.
അതുകൊണ്ട് തന്നെ കുടുംബത്തെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയാന്‍ എനിക്കറിയില്ല. മറ്റുള്ളവര്‍ അവരുടെ മക്കളെ വളര്‍ത്തുന്നത് കാണുമ്പോള്‍ എനിക്ക് വിഷമം വരാറുണ്ടായിരുന്നു. അത് ഇപ്പോഴും ട്രോമയാണ്. ഞാന്‍ ആന്റിയുടെ വീട്ടില്‍ നിന്നാണ് വളര്‍ന്നത്.
അവിടെ ആന്റി മകനെ മാറ്റി നിര്‍ത്തി ഭക്ഷണം കൊടുക്കുന്നത് കാണുമ്പോള്‍ വല്ലാത്ത സങ്കടമുണ്ടായിട്ടുണ്ട്. എനിക്ക് ഇപ്പോള്‍ അത്രയും നല്ലൊരു കുടുംബമാണ് കിട്ടിയിരിക്കുന്നത്. ചിലര്‍ക്ക് ഇതൊക്കെ നിസാരമായി തോന്നും. പക്ഷെ ഒരു കുട്ടിയെ സംബന്ധിച്ച് അങ്ങനെയല്ലല്ലോ..''