എനിക്ക് ഷെഫ് ആകാനായിരുന്നു ആഗ്രഹം, എനിക്ക് കിട്ടുന്ന വേഷങ്ങളും അതുപോലെയാണ്: ധനുഷ്

" നമുക്കെന്താണോ ആകാന്‍ ആഗ്രഹം, എന്താണോ ചെയ്യാന്‍ ആഗ്രഹം അതിനെക്കുറിച്ച് നമ്മളെപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കണം"

author-image
ഫിലിം ഡസ്ക്
New Update
b0bca1b6-3689-43fb-949e-0d311935de07

തനിക്കൊരു ഷെഫ് ആകാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്ന് നടന്‍ ധനുഷ്. തന്റെ പുതിയ ചിത്രം ഇഡ്ലി കടൈയുടെ ട്രെയ്ലര്‍ ലോഞ്ചിലാണ് ധനുഷിന്റെ പ്രതികരണം.

Advertisment

''എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. എനിക്കിപ്പോള്‍ കിട്ടുന്നതെല്ലാം ഷെഫിന്റെ വേഷങ്ങളാണ്. എനിക്ക് പാചകം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഒരു ഷെഫ് ആകണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. 

അങ്ങനെയൊരു ആഗ്രഹം ഉണ്ടായിരുന്നതു കൊണ്ടാകാം എനിക്ക് എപ്പോഴും അതുപോലെയുള്ള സിനിമകളും വേഷങ്ങളും ലഭിക്കുന്നത്. ജഗമേ തന്തിരത്തില്‍ ഞാന്‍ പൊറോട്ട ഉണ്ടാക്കുന്ന ആളായിരുന്നു. തിരുച്ചിത്രമ്പലത്തില്‍ ഞാന്‍ ഡെലിവറി ബോയ് ആയി.

രായനില്‍ എനിക്കൊരു തട്ടുകട ഉണ്ടായിരുന്നു. ഈ സിനിമയില്‍ ഞാന്‍ ഇഡ്ഡലി ഉണ്ടാക്കുന്നു. എനിക്കു വേണ്ടി ഞാന്‍ സ്‌ക്രിപ്റ്റ് എഴുതുമ്പോഴും മറ്റുള്ളവര്‍ എനിക്കായി കഥയൊരുക്കുമ്പോഴും ഷെഫിന്റെ വേഷം അല്ലെങ്കില്‍ അതുപോലെയുള്ള വേഷമാണ് എനിക്ക് കിട്ടുന്നത്. 

അത് ചിലപ്പോള്‍ ഞാന്‍ അത്രയധികം ആഗ്രഹിക്കുന്നതു കൊണ്ടാകാം. നമ്മള്‍ എന്താണോ ആകാന്‍ ആഗ്രഹിക്കുന്നത് അതുപോലെയാകാന്‍ നമ്മള്‍ ശ്രമിക്കുമെന്ന് പറയാറില്ലേ. മാനിഫെസ്റ്റേഷന്റെ പവര്‍ ആണത്. ഞാനൊരു നടനായതിന് ശേഷവും അത് എന്നെ പിന്തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. 

ചെറുപ്പക്കാര്‍ ഇങ്ങനെ മാനിഫെസ്റ്റ് ചെയ്യണം. നമുക്കെന്താണോ ആകാന്‍ ആഗ്രഹം, എന്താണോ ചെയ്യാന്‍ ആഗ്രഹം അതിനെക്കുറിച്ച് നമ്മളെപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കണം. നമുക്കതില്‍ ഒരു വിശ്വാസമുണ്ടാകണം. അത് ശരിക്കും നടന്നു കഴിഞ്ഞു എന്ന് തന്നെ നമ്മള്‍ വിശ്വസിക്കണം. അതിനായി കഠിനമായി പ്രയത്‌നിക്കണം. അപ്പോള്‍ തീര്‍ച്ചയായും അത് നടക്കും.

ജീവിതത്തില്‍ ആര്‍ക്കും അവര്‍ ആഗ്രഹിക്കുന്നതെന്തും നേടാന്‍ കഴിയും. അതിനായി മെഡിറ്റേറ്റ് ചെയ്യുക, വര്‍ക്ക് ചെയ്യുക. നിങ്ങളുടെ ലക്ഷ്യത്തിനായി പരിശ്രമിക്കുക. മാനിഫെസ്റ്റ് ചെയ്യുക, കഠിനാധ്വാനം ചെയ്യുക. ഉപദേശിക്കുകയാണെന്ന് കരുതരുത്. എന്റെ ജീവിതത്തില്‍ എനിക്ക് സംഭവിച്ചിട്ടുള്ള കാര്യമാണ് ഞാന്‍ പറഞ്ഞത്.

തീര്‍ച്ചയായും നിങ്ങള്‍ ഇത് ചെയ്യുമെന്ന് ഞാന്‍ കരുതുന്നു. ഇഡ്ലി കടൈ വളരെ സിംപിളായൊരു സിനിമയാണ്. ഒരു സാധാരണ സിനിമയാണ്. കുടുംബത്തോടൊപ്പം നിങ്ങള്‍ക്ക് കണ്ടാസ്വദിക്കാന്‍ പറ്റുന്ന ഒരു ചിത്രമാണ്...''

Advertisment