അറിയാതെ കണ്ണുകള്‍ നിറയുന്ന അവസ്ഥ ചിലപ്പോള്‍ ജീവിതത്തിലുണ്ടാകും: മോഹന്‍ലാല്‍

ഹാസ്യസാമ്രാട്ട് ആലുംമൂടന്റെ വിയോഗം ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു. 

author-image
ഫിലിം ഡസ്ക്
New Update
PnylsZ6y-Mohanlal.jpg

അദ്വൈതത്തിന്റെ ഷൂട്ടിങ്ങിനിടയിലെ ചില സംഭവങ്ങള്‍ നീറുന്ന ഓര്‍മകളാണെന്ന് നടന്‍ മോഹന്‍ലാല്‍ പറയാറുണ്ട്. ഹാസ്യസാമ്രാട്ട് ആലുംമൂടന്റെ വിയോഗം ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു. 

Advertisment

എത്ര നിയന്ത്രിച്ചാലും നമ്മള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞുപോകുന്ന അവസ്ഥ ചിലപ്പോള്‍ ജീവിതത്തിലുണ്ടാകുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അത്തരം ഒരനുഭവമാണ് ആ മഹാനടന്റെ വിയോഗത്തില്‍ തിനിക്കുണ്ടായതെന്നും താരം. 

''അദ്വൈതം എന്ന സിനിമയില്‍ ഞാനവതരിപ്പിച്ച സന്യാസിയുടെ കാല്‍ക്കല്‍ വീണ് സ്വാമീ... എന്നെ രക്ഷിക്കണമെന്ന ഡയലോഗ് ആലുംമൂടന്‍ ചേട്ടന്‍ പറയേണ്ട രംഗം ചിത്രീകരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്. 

722735-alummoodan

പലപ്പോഴും റിഹേഴ്‌സലില്‍ ആലുംമൂടന്‍ ചേട്ടന്‍ അസ്വസ്ഥനായിരുന്നു. കുറച്ചുകാലം സിനിമയില്‍നിന്നും വിട്ടുനിന്ന്, വീണ്ടും അഭിനയിക്കാനെത്തിയപ്പോള്‍ ശരിയാകുന്നില്ലെന്ന തോന്നല്‍ അദ്ദേഹത്തിനുണ്ടായിരുന്നു.

ടേക്ക് എടുക്കുമ്പോള്‍ അദ്ദേഹം വല്ലാതെ വിയര്‍ത്തിരുന്നു. 'സ്വാമീ എന്നെ രക്ഷിക്കണം' എന്ന ഡയലോഗിനൊടുവില്‍ ഞാന്‍ കേള്‍ക്കുന്നത് 'അമ്മേ....' എന്ന വിളിയാണ്. എന്താണ് സംഭവിച്ചതെന്നറിയാതെ ഞങ്ങളെല്ലാം പരിഭ്രമിച്ചു. 

ഉടനെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും എല്ലാം കഴിഞ്ഞിരുന്നു. ഒന്നോ രണ്ടോ മിനിട്ട് ഞാന്‍ നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞുപോയി. എത്ര നിയന്ത്രിച്ചാലും നമ്മള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞുപോകുന്ന അവസ്ഥ ചിലപ്പോള്‍ ജീവിതത്തിലുണ്ടാകും. അത്തരം ഒരനുഭവമാണ് ആലുംമൂടന്‍ ചേട്ടന്റെ വിയോഗം...''

Advertisment