എഞ്ചിനീയറിംഗാണ് പഠിച്ചത്, എന്തിനാണ് എഞ്ചിനീയറിംഗ് പഠിച്ചതെന്ന് ഇപ്പോഴും ഒരുറപ്പില്ലാത്ത കാര്യമാണ്: നിവിന്‍ പോളി

കൊച്ചിയിലെ കേരള സ്റ്റാര്‍ട്ട് അപ് മിഷനില്‍ 'ഹാക്ജെന്‍ എഐ 2025' ലോഗോയും വെബ് സൈറ്റും ലോഞ്ച് ചെയ്തശേഷം സംസാരിക്കുകയായിരുന്നു നടന്‍.

author-image
ഫിലിം ഡസ്ക്
New Update
35353

എന്തെങ്കിലും ബിസിനസോ സ്റ്റാര്‍ട്ട് അപ്പോ തുടങ്ങണമെന്നത് പഠിക്കുന്ന കാലംതൊട്ടേയുള്ള ആഗ്രഹമായിരുന്നുവെന്ന് നടന്‍ നിവിന്‍ പോളി. കൊച്ചിയിലെ കേരള സ്റ്റാര്‍ട്ട് അപ് മിഷനില്‍ 'ഹാക്ജെന്‍ എഐ 2025' ലോഗോയും വെബ് സൈറ്റും ലോഞ്ച് ചെയ്തശേഷം സംസാരിക്കുകയായിരുന്നു നടന്‍.

Advertisment

''എഞ്ചിനീയറിംഗാണ് പഠിച്ചത്. എന്തിനാണ് എഞ്ചിനീയറിംഗ് പഠിച്ചതെന്ന് ഇപ്പോഴും ഒരുറപ്പില്ലാത്ത കാര്യമാണ്. 

സ്റ്റാര്‍ട്ട് അപ്പുകളെ പിന്തുണയ്ക്കാന്‍ വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുക എന്നത് ഒരുപാട് വര്‍ഷത്തെ ആഗ്രഹമാണ്. എഞ്ചിനിയറിംഗ് പഠിച്ചതെങ്കിലും, എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും ഒരുറപ്പില്ലാത്ത കാര്യമാണ്.

242424

ഒരു ബിസിനസോ സ്റ്റാര്‍ട്ട് അപ്പോ തുടങ്ങണമെന്നത് പഠിക്കുന്ന കാലംതൊട്ടേയുള്ള ആഗ്രഹമായിരുന്നു. ഒരുപാട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ചര്‍ച്ചകള്‍ നടന്നുവെന്നല്ലാതെ പ്രായോഗികമായി ഒന്നും മുന്നോട്ടുപോയില്ല. ആവശ്യമായ പിന്തുണയൊന്നും അന്ന് ലഭിച്ചില്ല. 

പിന്നീട് ഭാഗ്യംകൊണ്ട് സിനിമയില്‍ എത്തി. സിനിമയില്‍ തിരക്കായി. ഇടയ്ക്ക് ഓരോ സ്റ്റാര്‍ട്ട് അപ്പ് ഐഡിയകള്‍ കേള്‍ക്കും. സ്റ്റാര്‍ട്ട് അപ്പുകളെ പിന്തുണയ്ക്കുന്ന പരിപാടി തുടങ്ങണം എന്നത് ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു.

സിനിമയില്‍ ഞങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരുപാട് പ്രശ്നങ്ങളുണ്ട്. അവയെക്കുറിച്ച് ആളുകളോട് ചര്‍ച്ച ചെയ്യുമായിരുന്നു. സിനിമാ നിര്‍മാണത്തെ സഹായിക്കുന്ന എഐ ടൂളുകള്‍ നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു...'' 

 

Advertisment