കേസ് എന്നെ ശരിക്കും ഉലച്ചു, തെരഞ്ഞെടുപ്പ് മാറ്റിവച്ച് പരാതി കൊടുത്തയാളുടെ പിന്നാലെ പോകാന്‍ വരെ എനിക്ക് തോന്നി: ശ്വേത മേനോന്‍

"ജയിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഒരു വോട്ടിന് ജയിക്കും എന്നാണ് പ്രതീക്ഷിച്ചത്"

author-image
ഫിലിം ഡസ്ക്
New Update
dd9ad7c53ed3dce97fc10c050ac6e200

അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് ശ്വേത മേനോന്‍. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

''പക്ഷപാതിത്വം ഇല്ലാത്ത പ്രകൃതമാണ് എന്റേത്. അക്കാര്യം മലയാളത്തില്‍ മാത്രമല്ല എല്ലാ ഇന്‍ഡസ്ട്രിയിലും അറിയാം. എന്റെ ശബ്ദമല്ല, ആക്ഷനാണ് ഇവിടെ പ്രസക്തം. ഇന്‍ഡസ്ട്രിയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടാകും. എല്ലാ ഇന്‍ഡസ്ട്രിയിലും പവര്‍ ഗ്രൂപ്പ് ഉണ്ടാകും. മഹാരഥന്മാര്‍ ഇരുന്നിരുന്ന കസേരയിലാണ് ഞാന്‍ ഇരിക്കുന്നത്. എന്റെ കൈയ്യൊപ്പോടു കൂടി ഞാനത് മുന്നോട്ട് കൊണ്ടു പോകും.

ജയിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഒരു വോട്ടിന് ജയിക്കും എന്നാണ് പ്രതീക്ഷിച്ചത്. ഒട്ടേറെ സമ്മര്‍ദ്ധമുണ്ടായിരുന്നു. അകത്തു നിന്നും പുറത്തു നിന്നും. പക്ഷെ 19 വോട്ടിന്റെ ഭൂരിപക്ഷം എന്നെ സന്തോഷിപ്പിച്ചു. അതേസമയം എനിക്കെതിരായ കേസ് ശരിക്കും ഉലച്ചു.

കേസ് എന്നെ ശരിക്കും ഉലച്ചു. അങ്ങനൊരു കേസ് ഇതാദ്യമായിട്ടാണ്. സുപ്രീം കോടി അഭിഭാഷകരോട് പോലും ഞാന്‍ ഉപദേശം തേടി. എല്ലാവര്‍ക്കും അതൊരു പുതിയ അനുഭവമായിരുന്നു. ഒരു അമ്മ എന്ന നിലയില്‍ ഏറെ മാനസിക സമ്മര്‍ദ്ധത്തിലൂടെ കടന്നു പോയ ദിവസങ്ങളായിരുന്നു അത്. 

എന്റെ മകള്‍ക്ക് 13 വയസാണ്. അവള്‍ക്ക് ഞാനൊരു ലൂസര്‍ ആണെന്ന് തോന്നിപ്പോകുമോ എന്ന് ഭയന്നു. അതുകൊണ്ടാണ് ഫൈറ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് മാറ്റിവച്ച് പരാതി കൊടുത്തയാളുടെ പിന്നാലെ ചികഞ്ഞ് പോകാന്‍ വരെ ഒരു ഘട്ടത്തില്‍ എനിക്ക് തോന്നിയിരുന്നു.

സിനിമ നഷ്ടപ്പെടുന്നത് സാധാരണയാണ്. എനിക്കും നഷ്ടമായിട്ടുണ്ട്. ബോളിവുഡില്‍ നിന്നും മലയാളത്തിലേക്ക് വന്നപ്പോള്‍ ചേഞ്ചിങ് റൂം ഉണ്ടായിരുന്നില്ല. ശുചിമുറികള്‍ ഉണ്ടായിരുന്നില്ല. വൃത്തിയില്ലായ്മ ഒരു പ്രശ്നമായിരുന്നു. 

പാക്കപ്പ് ആകുമ്പോള്‍ പുരുഷന്മാര്‍ ആകും ആദ്യം പോവുക. സ്ത്രീകള്‍ പിന്നേയും വൈകും. എന്നാല്‍ ഇപ്പോള്‍ ധാരാളം സ്ത്രീകള്‍ ഇന്‍ഡസ്ട്രിയിലുണ്ട്. കാര്യങ്ങള്‍ മാറി. മലയാളി സമൂഹവും മാറിയിട്ടുണ്ട്...'' 

Advertisment