ഒരു കാലഘട്ടത്തിന്റെ അവസാനം, ബാസ്റ്റ്യന്‍ ബാന്ദ്ര റെസ്റ്റോറന്റ് അടച്ചുപൂട്ടുന്നു: ശില്‍പ്പ ഷെട്ടി

തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്.

author-image
ഫിലിം ഡസ്ക്
New Update
93449776-5885-4071-b680-c19784a7758a

മുംബൈയിലെ ബാസ്റ്റ്യന്‍ ബാന്ദ്ര റെസ്റ്റോറന്റ് അടച്ചുപൂട്ടുന്നതായി അറിയിച്ച് ബോളിവുഡ് നടി ശില്‍പ്പ ഷെട്ടി. ശില്‍പ്പയ്ക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെയാണിത്. തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്.

Advertisment

''ഈ വ്യാഴാഴ്ച, മുംബൈയിലെ ഏറ്റവും ഐക്കോണിക് സ്ഥലങ്ങളില്‍ ഒന്നായ ബാസ്റ്റ്യന്‍ ബാന്ദ്രയോട് നമ്മള്‍ വിടപറയുമ്പോള്‍ ഒരു കാലഘട്ടത്തിന്റെ അവസാനമാണ് അടയാളപ്പെടുത്തുന്നത്. എണ്ണമറ്റ ഓര്‍മ്മകളും മറക്കാനാവാത്ത രാത്രികളും നഗരത്തിന്റെ രാത്രിജീവിതത്തിന് രൂപം നല്‍കിയ നിമിഷങ്ങളും സമ്മാനിച്ച ഒരു വേദി ഇനിയുണ്ടാകില്ല. 

ബാസ്റ്റ്യന്‍ ബാന്ദ്ര അടച്ചുപൂട്ടുകയാണെങ്കിലും റെസ്റ്റോറന്റിന്റെ ആത്മാവ് മറ്റൊരു ഔട്ട്‌ലെറ്റിലൂടെ നിലനില്‍ക്കും. ബാസ്റ്റ്യന്‍ ബാന്ദ്ര അടച്ചുപൂട്ടുന്നുവെങ്കിലും ബാസ്റ്റ്യന്‍ അറ്റ് ദ ടോപ്പ് എന്ന പേരില്‍ മറ്റൊരു റെസ്റ്റോറന്റ് തുറക്കും...'' - നടി കുറിച്ചു.

Advertisment