New Update
/sathyam/media/media_files/2025/08/27/1200-675-24893980-thumbnail-16x9-raje-aspera-2025-08-27-17-11-22.jpg)
നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍. ഞായറാഴ്ച രാത്രി കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിക്ക് ശേഷം കുഴഞ്ഞുവീണ രാജേഷിനെ ഉടന്‍ ലെയ്ക്ക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Advertisment
ഹൃദയാഘാതത്തെത്തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായെന്നും നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ തലച്ചോറിലും നേരിയ തോതില്‍ പ്രശ്നമുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. 72 മണിക്കൂറിന് ശേഷമെ അദ്ദേഹം സുഖം പ്രാപിക്കുമോ എന്നതിനെക്കുറിച്ച് എന്തെങ്കിലും സ്ഥിരീകരിക്കാന്‍ കഴിയൂ എന്നാണ് അധികൃതര്‍ അറിയിച്ചത്.