/sathyam/media/media_files/2025/08/24/f6d093ad-e0a2-413b-bcf6-0424f040782a-2025-08-24-16-26-04.jpg)
താന്‍ കരിയര്‍ ആരംഭിച്ച സമയത്ത് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമുണ്ടായിരുന്നില്ലെന്നും ബാത്ത് റൂമില്‍ പോയിരുന്നത് കുറ്റിക്കാടിന് പിന്നിലായിരുന്നുവെന്നും കരിഷ്മ കപൂര്‍.
''ഇന്‍ഡസ്ട്രിയില്‍ 32 വര്‍ഷമായി. ഇന്നത്തെ പലര്‍ക്കും വിശ്വസിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. കുറ്റിക്കാടുകള്‍ക്ക് പിന്നിലായിരുന്നു ഞങ്ങള്‍ പോയിരുന്നത്.
ബാത്ത് റൂം ഉപയോഗിക്കണമെങ്കില്‍ മൈലുകള്‍ നടക്കേണ്ടിവരും. അപ്പോള്‍ മാഡം ബാത്ത് റൂമില്‍ പോവുകയാണെന്ന് സെറ്റിലുള്ളവരെല്ലാം അടക്കം പറയുന്നുണ്ടാകും. ആ കാലമൊക്കെ ഞങ്ങള്‍ കണ്ടിട്ടുണ്ട്.
ഔട്ട് ഡോര്‍ ഷൂട്ടിന് പോകുമ്പോള്‍ റോഡ് സൈഡിലെ കടകളിലോ വീടുകളുടെ വാതിലുകളോ മുട്ടും. ഞങ്ങളൊന്ന് വസ്ത്രം മാറിക്കോട്ടെ, ഇവിടെ ഒരു പാട്ട് ഷൂട്ട് ചെയ്യാന്‍ വന്നതാണെന്ന് പറയും. അവിടെ നിന്നും ഒരു സെറ്റില്‍ 35 ട്രെയ്ലറുകളൊക്കെ പാര്‍ക്ക് ചെയ്തിട്ടിരിക്കുന്ന അവസ്ഥയിലെത്തി. ഏറ്റവും പുതിയ ഡിജിറ്റല്‍ മീഡിയ, കലയുടെ വളര്‍ച്ചയും സൗണ്ട് സിസ്റ്റവുമെല്ലാം കണ്ടു. അവശ്വസനീയമാണിത്.
ഞാന്‍ ആദ്യമായി എന്നെ മോണിറ്ററില്‍ കാണുന്നത് ദില്‍ തോ പാഗല്‍ ഹേയിലെ ഡാന്‍സ് ഓഫ് എന്‍വിയുടെ ചിത്രീകരണത്തിനിടെയാണ്. ഇതിന് മുമ്പ് റോ ഫൂട്ടേജ് കണ്ടിട്ടേയില്ല. സിനിമ ബിഗ് സ്‌ക്രീനില്‍ റിലീസാകുമ്പോള്‍ മാത്രമാണ് റിസള്‍ട്ട് കണ്ടിരുന്നത്...''