/sathyam/media/media_files/2025/08/27/6ce46447-c693-4da2-8f93-23ad3e4532bc-2025-08-27-14-18-44.jpg)
രണ്‍വീര്‍ കപൂറിന്റെയും ആലിയഭട്ടിന്റെയും നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ വീഡിയോ സാമൂഹിക മാധ്യമത്തില്‍ വന്നതിന് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി ആലിയഭട്ട് രംഗത്ത്.
''മുംബൈ പോലുള്ള നഗരങ്ങളില്‍ സ്ഥലപരിമിതിയുണ്ടെന്ന് എനിക്കറിയാം. ചിലപ്പോള്‍ നമ്മുടെ ജനലിലൂടെ കാണുന്നത് മറ്റൊരാളുടെ വീടായിരിക്കും. പക്ഷേ, അത് സ്വകാര്യ വസതികള്‍ ചിത്രീകരിക്കാനും ആ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കാനും ആര്‍ക്കും അവകാശം നല്‍കുന്നില്ല.
ഞങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ, നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും പല മാധ്യമങ്ങളും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ഗുരുതരമായ സുരക്ഷാപ്രശ്‌നവുമാണ്. ഒരാളുടെ സ്വകാര്യ ഇടം അനുവാദമില്ലാതെ ചിത്രീകരിക്കുന്നത് 'കണ്ടന്റല്ല'. അതൊരു ലംഘനമാണ്. ഇത് സാധാരണവത്കരിക്കാന്‍ പാടില്ല.
'ഒന്ന് ചിന്തിച്ചുനോക്കൂ, നിങ്ങള്‍ അറിയാതെ നിങ്ങളുടെ വീടിന്റെ വീഡിയോ പരസ്യമായി പങ്കുവച്ചാല്‍ നിങ്ങള്‍ അത് സഹിക്കുമോ? നമ്മളാരും അത് സഹിക്കില്ല. അതുകൊണ്ട് ഒരു അഭ്യര്‍ത്ഥനയുണ്ട്.
ഇത്തരത്തിലുള്ള കണ്ടന്റ് നിങ്ങള്‍ ഓണ്‍ലൈനില്‍ കാണുകയാണെങ്കില്‍, ദയവായി അത് ഷെയര്‍ ചെയ്യുകയോ ഫോര്‍വേഡ് ചെയ്യുകയോ ചെയ്യരുത്. ഈ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച മാധ്യമങ്ങള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നന്ദി...''