/sathyam/media/media_files/2025/06/19/actress-grace-antony-in-wet-dress-hot-photos-grace-antony-latest-hot-and-spicy-photos-32218-2025-06-19-13-20-11.jpg)
തമിഴില്‍ ആദ്യ ചിത്രമാണെങ്കിലും ഭാഷ തനിക്കൊരു പ്രശ്‌നമല്ലായിരുന്നുവെന്ന് നടി ഗ്രേസ് ആന്റണി. 'പറന്ത് പോ' എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഗ്രേസ്. റാം സംവിധാനം ചെയ്യുന്ന ചിത്രം ഒരു റോഡ് മ്യൂസിക്കല്‍ കോമഡി വിഭാഗത്തിലാണ് ഒരുങ്ങുന്നത്.
''ഞാന്‍ തമിഴ് സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ ഞാന്‍ വിജയ് സാറിന്റെ ഫാനാണ്. അതുകൊണ്ട് തന്നെ ഒരു തമിഴ് സിനിമയില്‍ അഭിനയിക്കുക എന്നത് എന്നെ സംബന്ധിച്ച് ഒരു സാംസ്‌കാരിക ആഘാതമായിരുന്നില്ല.
എന്നാലും രണ്ട് ഇന്‍ഡസ്ട്രികളിലും ഷൂട്ടിങ്ങിന്റെ ഷെഡ്യൂളൊക്കെ വ്യത്യാസമുണ്ട്. കേരളത്തിലാണെങ്കില്‍ മുപ്പത് ദിവസത്തെ ഷൂട്ടാണ് പറഞ്ഞിരിക്കുന്നതെങ്കില്‍ അത് 28 ദിവസം കൊണ്ട് തീരും.
പക്ഷേ തമിഴില്‍ അങ്ങനെയല്ല, നീണ്ടുപോകും. ഇത് ഞാനൊരു പരാതിയായി പറയുന്നതല്ല. പറന്ത് പോ എന്റെ ആദ്യത്തെ തമിഴ് ചിത്രമായതിനാല്‍ എനിക്കൊരല്പം വിചിത്രമായി തോന്നി. പക്ഷേ ഷൂട്ടിങ്ങൊക്കെ വളരെ രസകരമായിരുന്നു...''