/sathyam/media/media_files/2025/08/09/6e39b1e4-463d-4f2d-8b69-40fea88e3fe7-1-2025-08-09-17-23-13.jpg)
സിനിമകളുടെ പരാജയത്തെക്കുറിച്ച് താന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടെന്ന് നടിയും നിര്‍മാതാവുമായ ഷീലു എബ്രഹാം. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
''പത്തുപതിനഞ്ച് കോടി മുടക്കി സിനിമയുണ്ടാക്കിയെന്നും നഷ്ടം വന്നതോടെ വീട് പണം വയ്‌ക്കേണ്ടി വന്നുവെന്നും പറഞ്ഞായിരുന്നു വാര്‍ത്തകള്‍.
മാധ്യമങ്ങള്‍ ആരും എന്നെ വിളിച്ച് ആ പറഞ്ഞത് സത്യസന്ധമാണോ എന്ന് ചോദിച്ചിട്ടില്ല. അത് മാധ്യമങ്ങളുടെ തെറ്റാണ്. ചുമ്മാതെ എവിടെയെങ്കിലും കണ്ടത് എടുത്ത് കൊടുക്കുകയാണ്. പറഞ്ഞത് മുഴുവന്‍ കാണാതെയാണ് വാര്‍ത്ത കൊടുത്തത്.
ഞാന്‍ പറഞ്ഞത്, എനിക്ക് വന്ന രണ്ട് സിനിമകള്‍ നഷ്ടമായിരുന്നു. അത് രസകരമായ രീതിയില്‍ പറഞ്ഞതാണ്. സെല്‍ഫ് ട്രോള്‍ ആയിരുന്നു. സിനിമയില്‍ നിന്നും നഷ്ടം വന്നാലും അത് ബാധിക്കാത്ത രീതിയില്‍ സിനിമ ചെയ്യുന്നവരാണ് ഞങ്ങള്‍. അതിനാലാണ് പതിമൂന്ന് വര്‍ഷം ഇവിടെ നിന്ന് സിനിമ ചെയ്യാന്‍ സാധിക്കുന്നത്.
എവിടെ നിന്നെങ്കിലും പണം കടം വാങ്ങി വന്ന് സിനിമ നിര്‍മിക്കുന്ന നിര്‍മാതാവാണെങ്കില്‍ അവരുടെ അവസ്ഥ എന്താകും? ഒറ്റയടിക്ക് 10-15 കോടി രൂപ പോയാല്‍ എന്താകും അവരുടെ അവസ്ഥ? അതും കൂടെ ചിന്തിച്ച് ഞാന്‍ എന്നെത്തന്നെ ട്രോളിയതാണ്.
ശരിക്കും നശിക്കാനുള്ള സാധ്യതയുണ്ട്. എപ്പോള്‍ എന്റെ ഒരു സിനിമ മൂന്നാം ആഴ്ച ഓടുന്നുണ്ട്. അത് ലാഭമുണ്ടാക്കാന്‍ പറ്റില്ല. അല്ലെങ്കില്‍ സൂപ്പര്‍ ഹിറ്റായി 100 കോടിയൊക്കെ നേടണം. മറ്റുള്ളവര്‍ക്കും, ഇനി വരാന്‍ പോകുന്ന നിര്‍മാതാക്കളും ഒന്ന് സൂക്ഷിച്ചോട്ടെ എന്ന് കരുതിയാണ് പറഞ്ഞത്.
കിടപ്പാടം വില്‍ക്കാനുള്ള രീതിയിലേക്ക് പോകാമെന്നുള്ള ഹിന്റാണത്. സിനിമ സൂക്ഷിച്ച് ചെയ്യുക. അല്ലെങ്കില്‍ ഇതുപോലെത്തെ അവസ്ഥ വരുമെന്ന് ഹാസ്യരൂപേണ അവതരിപ്പിച്ചത്. എന്നാല്‍ മാധ്യമങ്ങള്‍ അതിനെ സീരിയസാക്കിയെടുത്തു. ഞാനതിനെ മാറ്റിപ്പറയാന്‍ പോയില്ല...''