ശാന്തി എന്റെ സങ്കല്‍പ്പത്തിലുള്ള ഭാര്യയല്ല, നമുക്ക് പിരിയാമെന്ന് ശ്രീനാഥ് പറഞ്ഞു, ശരിക്കും ഞാന്‍ തകര്‍ന്നു പോയി, മരവിച്ചു പോയ അവസ്ഥയായിരുന്നു: ശാന്തി കൃഷ്ണ

"ഞങ്ങള്‍ തമ്മില്‍ എന്തൊരു ചേര്‍ച്ചയാണെന്ന് എല്ലാവരും പറയുമായിരുന്നു"

author-image
ഫിലിം ഡസ്ക്
New Update
79c63e5b-fa71-4577-babb-c8e4050792d9 (1)

തന്റെ മനസിലുള്ളത് പോലൊരു പങ്കാളിയെ കിട്ടിയില്ലെന്നത് ഇപ്പോഴും മനസിനെ അലട്ടുന്ന സങ്കടമാണെന്ന് നടി ശാന്തികൃഷ്ണ. നടന്‍ ശ്രീനാഥാണ് ശാന്തികൃഷ്ണയുടെ ആദ്യ ഭര്‍ത്താവ്. തങ്ങളുടെ വിവാഹ മോചനത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടി. 

Advertisment

''ശ്രീനാഥ് ഒരിക്കലും എന്നെ വിലക്കിയിട്ടില്ല, അഭിനയിക്കേണ്ട എന്നത് എന്റെ തീരുമാനമായിരുന്നു. ഞങ്ങള്‍ തമ്മില്‍ എന്തൊരു ചേര്‍ച്ചയാണെന്ന് എല്ലാവരും പറയുമായിരുന്നു. പിന്നീട് കാര്യങ്ങള്‍ മാറി മറഞ്ഞു. വിചാരിക്കുന്നത് പോലെയാവില്ലല്ലോ ഓരോന്ന് നടക്കുന്നത്.

f492ed74-8171-4ea3-be8e-422ed6ee2c4c (1)

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ദിവസം അപ്രതീക്ഷിതമായി അദ്ദേഹം എന്നെ വിളിച്ച് 'ശാന്തി എന്റെ സങ്കല്‍പ്പത്തിലുള്ള ഭാര്യയല്ല, നമുക്ക് പിരിയാം' എന്ന് പറഞ്ഞു. ശരിക്കും ഞാന്‍ തകര്‍ന്നു പോയി. 

പല സുഹൃത്തുക്കളും അനുരഞ്ജന ശ്രമങ്ങള്‍ നടത്തി നോക്കി. പക്ഷെ ഒന്നും സംഭവിച്ചില്ല. വിവാഹ മോചനത്തില്‍ ഞാന്‍ കരഞ്ഞില്ല. മരവിച്ചു പോയ അവസ്ഥയായിരുന്നു.

വലിയ തിരിച്ചടികള്‍ നേരിട്ട സമയത്ത് ഞാന്‍ കരഞ്ഞിട്ടില്ല. ഒരു തുള്ളി കണ്ണുനീരില്ലാതെ ഇരിക്കുന്ന എന്നെക്കണ്ട് അവര്‍ എത്ര ശക്തയായ സ്ത്രീയാണ്, പുഷ്പം പോലെ ഇതൊക്കെ കൈകാര്യം ചെയ്യുന്നത് കണ്ടില്ലേ എന്ന് അത്ഭുതപ്പെട്ടവരുണ്ട്. 

സത്യത്തില്‍ മനസ് മരവിച്ചിരുന്ന സന്ദര്‍ഭങ്ങളായിരുന്നു അതെല്ലാം. എന്തുകൊണ്ട് കരച്ചില്‍ വരുന്നില്ല എന്ന് ഞാന്‍ തന്നെ അമ്പരന്നു പോയിട്ടുണ്ട്...''

Advertisment