ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ലോ ഒക താരയില്‍ ശ്രുതിഹാസനും

ചിത്രത്തില്‍ നിര്‍ണായക വേഷത്തിലാണ് ശ്രുതിഹാസന്‍ എത്തുന്നത്.

author-image
ഫിലിം ഡസ്ക്
New Update
bollywood_actress_shruti_haasan

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന തെലുങ്ക് ചിത്രം ആകാശം ലോ ഒക താരയില്‍ ശ്രുതിഹാസനും. പവന്‍ സാദി നേനി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലാണ് ശ്രുതിഹാസന്‍ എത്തുന്നത്.

Advertisment

സാത്വിക വീരകവല്ലിയാണ് നായിക. സായ് പല്ലവിക്കു നിശ്ചയിച്ച നായിക വേഷത്തില്‍ ആണ് സാത്വിക എത്തുന്നത്. ദുല്‍ഖറിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ചിത്രത്തിലെ ആദ്യ ദൃശ്യങ്ങള്‍ ജൂലായ് 28ന് പുറത്തിറങ്ങിയിരുന്നു. തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്ബനികളായ ഗീത ആര്‍ട്‌സ്, സ്വപ്ന സിനിമ, ലൈറ്റ് ബോയ്സ് മീഡിയ എന്നീ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ സിനിമയായി റിലീസ് ചെയ്യും.

Advertisment