/sathyam/media/media_files/2025/08/26/4e50ace311ae1071fdcfbff4d3a20c26-2025-08-26-13-12-59.jpg)
വിജയ് തനിക്കെന്നും ഒരു ചേട്ടനാണെന്ന് നടന്‍ ശിവകാര്‍ത്തികേയന്‍.
''വിജയ് സാര്‍ എനിക്ക് തോക്ക് തന്ന ഗോട്ടിലെ സീനിനെ പലരും പ്രശംസിച്ചു. അതേസമയം അത് ഒരുപാട് ചര്‍ച്ചകള്‍ക്കും ട്രോളുകള്‍ക്കും ഇടവരുത്തി. അടുത്ത ദളപതി, കുട്ടി ദളപതി എന്നൊക്കെയായി എന്നെ ചിത്രീകരിക്കുകയാണെന്ന് ചിലര്‍ വിമര്‍ശിച്ചു.
പക്ഷെ ഞാന്‍ അതുപോലെ എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ വിജയ് സാര്‍ എനിക്ക് തോക്ക് തരികയോ ഞാനത് വാങ്ങുകയോ ചെയ്യുമായിരുന്നില്ല. എനിക്ക് അദ്ദേഹം എന്നും ചേട്ടനാണ്. ഞാന്‍ എന്നും അദ്ദേഹത്തിന്റെ അനിയനാണ്. എനിക്ക് അത് വളരെ നല്ലൊരു നിമിഷം മാത്രമായിരുന്നു.
എ.ആര്‍. മുരുഗദോസ് സാര്‍ നിര്‍മിച്ച മാന്‍ കരാട്ടെയില്‍ ഞാന്‍ അഭിനയിച്ചിരുന്നു. അതിന്റെ ഓഡിയോ ലോഞ്ചില്‍ മുരുഗദോസ് സാറും ശങ്കര്‍ സാറും മുഖ്യാതിഥിമാരായി ഉണ്ടായിരുന്നു. ഈ ദിവസം, ഒരുനാള്‍ അവരുടെ സംവിധാനത്തില്‍ അഭിനയിക്കണമെന്നും അതിനായി ഞാന്‍ കഠിനാധ്വാനം ചെയ്യുമെന്നും പറഞ്ഞു.
അന്നത് ഒരു പ്രതീക്ഷ മാത്രമായിരുന്നു. ആളുകള്‍ ചിരിക്കുകയും എന്റെ ചില സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ പരിഹസിക്കുകയും ചെയ്തു. പക്ഷെ നിങ്ങളുടെ കൈയ്യടി ഇന്ധനമാക്കി ഞാന്‍ ഓടി. ഇന്ന് ഞാന്‍ ആഗ്രഹിച്ചത് പോലെ മുരുഗദോസ് സാറിന്റെ നായകനായി മദ്രാസി ചെയ്തു നില്‍ക്കുകയാണ് ഞാന്‍...''