ബിഗ് ബോസില്‍ ആവശ്യത്തിന് ഭക്ഷണം ലഭിക്കാറില്ല, ഞങ്ങള്‍ വെള്ളവും ചായയുമൊക്കെ കുടിച്ചാണ് ജീവിച്ചത്, പലരും കരഞ്ഞിട്ടുണ്ട്,  ഇത് കാണുമ്പോള്‍ നമുക്കും സങ്കടമാകും: കലാഭവന്‍ സരിഗ

"ഫുഡ് ഭയങ്കര കുറവായിരുന്നു. വെള്ളിയാഴ്ച കഴിക്കാനൊന്നുമില്ല"

author-image
ഫിലിം ഡസ്ക്
New Update
60545017-aa97-4756-a679-306817017985

ബിഗ് ബോസിലെ തന്റെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് കലാഭവന്‍ സരിഗ. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

Advertisment

''ഞാന്‍ പല പെര്‍ഫോമന്‍സുകളും ചെയ്തിട്ടുണ്ടായിരുന്നു. തഗ്ഗ് ഡയലോഗുകളടക്കമുള്ളവ കാണിച്ചിരുന്നില്ല. എനിക്കൊരു ലക്ഷ്യമുണ്ടായിരുന്നു. കുറച്ച് പെര്‍ഫോമന്‍സ് ചെയ്യണം. ആരെക്കൊണ്ടും നെഗറ്റീവ് പറയിക്കരുതെന്നൊക്കെയായിരുന്നു ലക്ഷ്യം.

ചീത്ത പറയാതെയും നമുക്ക് കാര്യങ്ങള്‍ ഹാന്‍ഡില്‍ ചെയ്യമല്ലോ. ആ കഴിവ് എനിക്കുണ്ടെന്ന് കേരള ജനതയ്ക്ക് കാണിച്ചുകൊടുക്കണമെന്നൊക്കെയുണ്ടായിരുന്നു. തിരിച്ചുവന്ന് എപ്പിസോഡ് കണ്ടപ്പോള്‍ ഭയങ്കര സങ്കടമായി.

ഞാന്‍ വലിയ പ്രശ്‌നത്തില്‍ ഇടപെട്ട് പ്രശ്‌നം സോള്‍വ് ചെയ്ത് അവിടെ പോയിരുന്ന് കോട്ടുവായിട്ടു. ആ പ്രശ്‌നത്തില്‍ ഇടപെടുന്നത് ഇല്ല, കോട്ടുവായ ഇടുന്നതായിരുന്നു കാണിച്ചത്. പക്ഷേ ബിഗ് ബോസിനെ കുറ്റം പറയാനാകില്ല. പ്രശ്‌നം നടക്കുന്നതൊക്കെയാണ് അവര്‍ക്ക് വേണ്ടത്. ഇതിനിടയിലെ സ്മൂത്തായ കാര്യങ്ങള്‍ അവര്‍ക്ക് വേണ്ട.

91f0efc4-98fc-48be-a5bb-51d3eb81e896

നൂറ് ദിവസം നില്‍ക്കുമെന്ന കോണ്‍ഫിഡന്‍സിലാണ് എല്ലാവരും ഇത്രയും ഡ്രസ് കൊണ്ടുപോയതെന്നാണ് പലരും വിചാരിച്ചത്. ഒരിക്കലുമല്ല. ഈ പത്തൊമ്പത് പേരെയും അഞ്ച് ദിവസം മുമ്പ് വിളിച്ച്, നൂറ് ദിവസം നില്‍ക്കാനുള്ള വസ്ത്രങ്ങള്‍ ഇങ്ങോട്ട് അയച്ചുതരണമെന്ന് പറഞ്ഞു. അത് ഞങ്ങള്‍ ചെല്ലുന്നതിന് മുമ്പ് അയച്ചുകൊടുക്കണം. ഇത്ര പാന്റ്, ഇത്ര ഇന്നര്‍വേഴ്‌സ്, ഇത്ര കമ്മല്‍, ഇത്ര മാല അങ്ങനെ എന്തൊക്കെ വേണമെന്ന് ടൈപ്പ് ചെയ്ത് അയച്ചു.

അതിനിടയില്‍ വീട്ടുകാരെ വിളിച്ച് കോസ്റ്റ്യൂം ചോദിക്കാന്‍ പറ്റില്ലെന്നും പറഞ്ഞു. അതാണ് ബിഗ് ബോസ് ഫസ്റ്റ് തന്ന ഏഴിന്റെ പണി. ഞങ്ങളൊക്കെ ഇത് വാങ്ങാന്‍ പരക്കം പായുകയായിരുന്നു. ഇതൊക്കെ സെലക്ട് ചെയ്യണ്ടേ. ടാസ്‌ക് ചെയ്യാന്‍ ഒക്കെ ജീന്‍സും വേണം. ഞാന്‍ അങ്ങനെ പൊതുവേദിയില്‍ ജീന്‍സൊന്നും ഇടാത്തതാണ്. നമ്മള്‍ എന്താണോ ഇടാത്തത് ആ ടേസ്റ്റിനനുസരിച്ചാണ് ഇവര്‍ ഇടാന്‍ പറയുന്നത്.

ബിഗ് ബോസില്‍ ആവശ്യത്തിന് ഭക്ഷണം ലഭിക്കാറില്ല. പറഞ്ഞാല്‍ വിശ്വസിക്കില്ല. നിങ്ങള്‍ കാണുന്നതുപോലെയല്ല. ഞങ്ങള്‍ക്ക് വെളുത്തുള്ളി തരില്ല, ഇഞ്ചി തരില്ല. പരിപ്പാണ് തരുന്നത്. പരിപ്പില്‍ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടിട്ടില്ലെങ്കില്‍ ഗ്യാസ് കയറും. ആകെത്തരുന്നത് ഒരു കിലോ പരിപ്പ്, ഗോതമ്പ്, അരി, തക്കാളി, ഉരുളക്കിഴഞ്ഞ്, സവാള, ഇതുവച്ച് ഒരാഴ്ച കൊണ്ടുപോകണം. 

7951de31-6d90-4d02-a303-65b1e71376ec

കുടുംബിനിയൊക്കെയാണെങ്കിലും ഇരുപത് പേര്‍ക്ക് ഇതെങ്ങനെ അളന്നുകൊടുക്കണമെന്ന് ഞങ്ങള്‍ക്കാര്‍ക്കും അറിയില്ല. വ്യാഴാഴ്ച ആയപ്പോഴേക്ക് സാധനങ്ങളെല്ലാം തീര്‍ന്നു. ലാവിഷായി തിന്നിട്ടല്ല തീര്‍ന്നത്. ഞങ്ങള്‍ വെള്ളവും ചായയുമൊക്കെ കുടിച്ചാണ് ജീവിച്ചത്. ഞാന്‍ കുറച്ചുകൂടി തടിയുണ്ടായിരുന്നു.

ഫുഡ് ഭയങ്കര കുറവായിരുന്നു. വെള്ളിയാഴ്ച കഴിക്കാനൊന്നുമില്ല. കുറച്ചുപരിപ്പ് മാത്രമേയുള്ളൂ. ബിഗ് ബോസ് എന്തെങ്കിലും തരുമെന്ന് കരുതി, തന്നില്ല. ഞങ്ങള്‍ക്ക് ടെന്‍ഷന്‍ കയറി. പലരും കരഞ്ഞിട്ടുണ്ട്. ഇത് കാണുമ്പോള്‍ നമുക്കും സങ്കടമാകും. 

മരുന്ന് കുടിക്കുന്നവരുണ്ട്. ഇന്നത്തെക്കാലത്ത് ഇങ്ങനെ പട്ടിണി കിടക്കുന്നവരുണ്ടെന്ന് തോന്നുന്നില്ല. അവസാനം കുറച്ച് പരിപ്പ് എടുത്ത് വെള്ളം പോലം കാച്ചി, ഉപ്പിട്ട് കുടിച്ചു. ചോറിന് പരിപ്പ് കറി മാത്രമാണെങ്കില്‍ കഴിക്കാത്തവരാണ് ഇത് മാത്രം കഴിക്കുന്നത്.

മുടി കെട്ടാനുള്ള സാധനമില്ല, ചീപ്പ് ഇല്ല, ഫേസ് വാഷ് ഇല്ല. സോപ്പിന്റെ കാര്യം കേട്ടാല്‍ നിങ്ങള്‍ ചിരിച്ച് ചത്തുപോകും. നമ്മള്‍ ഹോട്ടലില്‍ താമസിക്കാന്‍ പോകുമ്പോള്‍ ഒരു ചെറിയ കിറ്റ് തരില്ലേ. അതാണ് ഞങ്ങള്‍ക്ക് തരുന്നത്...'' 

Advertisment