നടന്‍ മമ്മൂട്ടിയുടെ ഭാര്യാ പിതാവ് അന്തരിച്ചു

ഖബറടക്കം ഇന്ന് രാത്രി എട്ടിന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളിയില്‍ നടക്കും.

author-image
ഫിലിം ഡസ്ക്
New Update
5353535

കൊച്ചി: നടന്‍ മമ്മൂട്ടിയുടെ ഭാര്യാ പിതാവ് പി.എസ്. അബു അന്തരിച്ചു. ഇന്ന രാവിലെ ഒമ്പതിനാണ് മരിച്ചത്. മട്ടാഞ്ചേരി സ്റ്റാര്‍ ജങ്ഷനിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഖബറടക്കം ഇന്ന് രാത്രി എട്ടിന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളിയില്‍ നടക്കും.

Advertisment

മുന്‍ ഇളയ കോവിലകം മഹല്ല് പ്രസിഡന്റ് കൂടിയായിരുന്നു പി.എസ് അബു. ഭാര്യ: പരേതയായ നബീസ. മാതാവ്: പരേതയായ ആമിന. മക്കള്‍: അസീസ്, സുല്‍ഫത്ത്, റസിയ, സൗജത്ത്. മരുമക്കള്‍: മമ്മൂട്ടി, സലീം, സൈനുദ്ദീന്‍, ജമീസ് അസീബ്.