നീരജ് മാധവ്, അല്‍ത്താഫ് സലീം ഒരുമിക്കുന്ന പ്ലൂട്ടോ

ചിത്രത്തിന്റെ പൂജാ സ്വിച്ച് ഓണ്‍ കര്‍മ്മം എറണാകുളം ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്നു.

author-image
ഫിലിം ഡസ്ക്
New Update
b0935176-4487-42c3-be98-51080be53e47

നീരജ് മാധവ്, അല്‍ത്താഫ് സലീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഓര്‍ക്കിഡ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ  ബാനറില്‍ രെജു കുമാര്‍, രശ്മി രെജു എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന പ്ലൂട്ടോ എന്ന ചിത്രത്തിന്റെ പൂജാ സ്വിച്ച് ഓണ്‍ കര്‍മ്മം എറണാകുളം ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്നു.

Advertisment

സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ സ്വിച്ചോണ്‍ നിര്‍വഹിച്ചു. ആന്റണി വര്‍ഗീസ് ആദ്യ ക്ലാപ്പടിച്ചു. നിയാസ് മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് ആദിത്യന്‍ ചന്ദ്രശേഖര്‍ ക്രിയേറ്റിവ് ഡയറക്ടറാവുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ആര്‍ഷാ ബൈജു, ദിനേശ് പ്രഭാകര്‍, വിനീത് തട്ടില്‍, സുബിന്‍ ടാര്‍സന്‍, നിഹാല്‍, സഹീര്‍ മുഹമ്മദ്, തുഷാര പിള്ള, നിമ്‌ന ഫത്തൂമി എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജയകൃഷ്ണന്‍. ഛായാഗ്രാഹണം -ശ്രീരാജ് രവീന്ദ്രന്‍. സംഗീതം-അശ്വിന്‍ ആര്യന്‍, അര്‍ക്കാഡോ, എഡിറ്റര്‍-സനത് ശിവരാജ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍സ്- നീരജ് മാധവ്, അനന്തു സുരേഷ്, കിഷോര്‍ ആര്‍ കൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്ബ്, പ്രൊഡക്ഷന്‍ ഡിസൈനര്‍-രാഖില്‍, മേക്കപ്പ്-റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍-സ്റ്റെഫി സേവ്യര്‍, 

സൗണ്ട് ഡിസൈന്‍-ശങ്കരന്‍ എഎസ്, കെ സി സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്‌സിംഗ്-വിഷ്ണു സുജാതന്‍, വിഎഫ്എക്‌സ്-ഹലോ പ്ലൂട്ടോ, ഫിനാന്‍സ് കണ്‍ട്രോളര്‍-സണ്ണി താഴുതല, സ്റ്റില്‍സ്-അമല്‍ സി സദര്‍, ഡിസൈന്‍-ശ്രാവണ്‍ സുരേഷ് കല്ലന്‍, പിആര്‍ഒ: എ.എസ്. ദിനേശ്.

Advertisment