സുന്ദരിയാണെന്ന അഹങ്കാരം ഏറ്റവും കൂടുതലുള്ള നടി സുഹാസിനി, ഒരു സ്ത്രീ 50 വയസായെന്ന് പറയണമെങ്കില്‍ അവരുടെ അഹങ്കാരത്തിന് എന്തൊരു അഴകാണ്: പാര്‍ഥിപന്‍

'വെര്‍ഡിക്റ്റ്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് പാര്‍ഥിപന്റെ അഭിപ്രായം. 

author-image
ഫിലിം ഡസ്ക്
New Update
224242

സുന്ദരിയാണെന്ന അഹങ്കാരം ഏറ്റവും കൂടുതലുള്ള നടി സുഹാസിനിയാണെന്ന് നടന്‍ പാര്‍ഥിപന്‍. 'വെര്‍ഡിക്റ്റ്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് പാര്‍ഥിപന്റെ അഭിപ്രായം. 

Advertisment

''സുഹാസിനിയുടെ അഭിനയത്തെുറിച്ച് എല്ലാവരും പറയും. എന്നാല്‍ താന്‍ ഒരു സുന്ദരി ആണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതലുള്ളത് സുഹാസിനിക്കാണ്. 

ഒരു ദിവസം അവര്‍ എന്നെ വിളിച്ചു പറഞ്ഞു പാര്‍ഥിപന്‍ എനിക്ക് ഇന്ന് 50 വയസായെന്ന്. നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ, എല്ലാ സ്ത്രീകളും 28 വയസിന് ശേഷം അവരുടെ പ്രായം മറക്കും. ആരും പിന്നീട് പ്രായം പറയില്ല. 

50 വയസില്‍ ഒരു സ്ത്രീ തനിക്ക് 50 വയസായെന്ന് പറയണമെങ്കില്‍ അവരുടെ അഹങ്കാരത്തിന് എന്തൊരു അഴകാണ്. 50-ാം വയസിലും താന്‍ എന്തൊരു സുന്ദരി ആണെന്ന് കാണൂവെന്ന് അവര്‍ പറയുന്നു. അതാണ് സുഹാസിനിയുടെ ആത്മവിശ്വാസം...''