മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്ന ചിലങ്ക എസ്. ദീപു പിന്നീട് സിരീയല്‍ രംഗത്ത് നിന്നും പിന്മാറി. സീരിയലില്‍ അഭിനയിച്ചിരുന്ന സമയത്ത് താരം ഒരു സംവിധായകനെ തല്ലിയിരുന്നു. ഒരു അഭിമുഖത്തില്‍ ആ സംഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം.
''ആ സംവിധായകനെ തല്ലിയതാണ് ഞാന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ ശരി. സഹിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ ഉണ്ടായപ്പോഴാണ് ഞാന്‍ പ്രതികരിച്ചത്. സംവിധായകനെ തല്ലിയാല്‍ എന്താണ് അടുത്തത് സംഭവിക്കാന്‍ പോകുന്നതെന്നത് സംബന്ധിച്ച് നല്ല ബോധ്യമുള്ളയാളാണ് ഞാന്‍.
/sathyam/media/media_files/2025/06/10/ra7Ki6Quf6sSrGV7Ok5L.jpg)
ഒരു ആവേശത്തില്‍ ചെയ്തതല്ല. ഒന്നും കരുതിക്കൂട്ടി ചെയ്തതുമല്ല. മെന്റലിയും അല്ലാതെയുമുള്ള ടോര്‍ച്ചര്‍ എത്രകാലം സഹിക്കും? പല രീതിയില്‍ അയാളില്‍ നിന്നും അപ്രോച്ചുകളുണ്ടായി. പല തരത്തിലുള്ള മെസേജുകള്‍ അയാള്‍ എനിക്ക് അയച്ചിട്ടുണ്ട്. അതെല്ലാം സ്‌ക്രീന്‍ഷോട്ടാക്കി ഞാന്‍ എടുത്ത് വച്ചിട്ടുണ്ട്. തെളിവുകള്‍ എന്റെ കൈയ്യിലുണ്ട്.
ഷെയ്ക്ക് ഹാന്‍ഡ് തരുമ്പോള്‍ അയാള്‍ കൈവള്ളയില്‍ ചൊറിയുമായിരുന്നു. ഞാന്‍ ഉപേക്ഷിച്ച് പോകാതെയായപ്പോള്‍ ജോലിയില്‍ നിന്ന് സ്വമേധയ പിന്മാറാനുള്ള ടോര്‍ച്ചറായിരുന്നു പിന്നീട് അയാള്‍ ചെയ്തത്.
സീനിന് പ്രാധാന്യം കുറഞ്ഞതിന് ഞാന്‍ തല്ലി, സീന്‍ കട്ട് ചെയ്തതിന് തല്ലി എന്നൊക്കെയാണ് അയാള്‍ പറഞ്ഞ് നടക്കുന്നത്. ഞാന്‍ അയാളെ അടിച്ചുവെന്നത് സത്യമാണ്. അതൊരു ക്രെഡിറ്റായി പറയുകയല്ല. സാഹചര്യം കൊണ്ട് ചെയ്ത് പോയതാണ്. അത്രത്തോളം സഹിച്ചു...''