അതുകേട്ട് എനിക്ക് കരച്ചില്‍ നിര്‍ത്താനായില്ല, പ്രിയപ്പെട്ടവര്‍ എന്നെ വിട്ടുപോകുന്നത് സഹിക്കാന്‍ കഴിയില്ല, ആ സമയങ്ങളില്‍ വലിയ വിഷമമായിരുന്നു: കല്യാണി പ്രിയദര്‍ശന്‍

"ഞാന്‍ നല്ല കുട്ടിയാണെന്ന് പറയുന്നവരുണ്ട്"

author-image
ഫിലിം ഡസ്ക്
New Update
675b3bc2-db69-46a2-a5fd-3bb9063e0400

സോഷ്യല്‍ മീഡിയയില്‍ ആക്ടീവല്ലാത്തതുകൊണ്ട് പല കാര്യങ്ങളും അറിയാന്‍ സാധിക്കുന്നില്ലെന്ന് നടി കല്യാണി പ്രിയദര്‍ശന്‍.

Advertisment

''ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ്. പക്ഷെ മറ്റുളളവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഞാന്‍ അത്രയും ആക്ടീവല്ല. ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് ആരോടും അധികം പങ്കുവയ്ക്കാറില്ല. അതുകൊണ്ട് ആള്‍ക്കാര്‍ക്ക് എന്നെ മനസിലാക്കാന്‍ കഴിയില്ലെന്നാണ് വിചാരിച്ചിരുന്നത്. മിക്ക താരങ്ങള്‍ക്കും സോഷ്യല്‍ മീഡിയ നെഗറ്റീവ് വൈബാണ് കൊടുക്കുന്നത്. എന്നാല്‍ എനിക്ക് അങ്ങനെയല്ല. 

26f7dbb4-9e0a-4011-9106-441b7501b992

ഞാന്‍ നല്ല കുട്ടിയാണെന്ന് പറയുന്നവരുണ്ട്. പക്ഷെ എനിക്ക് സംസാരിക്കാന്‍ അറിയില്ലെന്ന് പറയുന്നവരുമുണ്ട്. ഷൂട്ടിലായിരുന്നപ്പോഴാണ് എനിക്ക് പ്രിയപ്പെട്ട വളര്‍ത്തുനായ മരിച്ചെന്ന് അറിഞ്ഞത്. അതുകേട്ട് എനിക്ക് കരച്ചില്‍ പോലും നിര്‍ത്താനായില്ല. കൂടെയുണ്ടായിരുന്നവര്‍ എന്നെ സമാധാനിപ്പിക്കുകയായിരുന്നു. 

a57ee613-04ca-4c0d-9a4d-9e1b53c159d9

പ്രിയപ്പെട്ടവര്‍ എന്നെ വിട്ടുപോകുന്നത് സഹിക്കാന്‍ കഴിയില്ല. എല്ലാവര്‍ക്കും അത് മനസിലാകണമെന്നില്ല. നായയെ വളര്‍ത്തുന്നവര്‍ക്കേ അത് മനസിലാകുകയുള്ളൂ. ആ സമയങ്ങളില്‍ വലിയ വിഷമമായിരുന്നു. 

4734f338-e401-4d53-98d0-8a1ee249fa10

ദിവസവും പത്ത് മിനിട്ട് മാത്രമേ സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുള്ളൂ. അമ്മയുടെ വിചാരം ഞാനാണ് ഇന്ത്യയിലെ മികച്ച സൂപ്പര്‍ സ്റ്റാറെന്നാണ്. ഇന്റര്‍നെറ്റ് മുഴുവന്‍ ഞാനാണെന്നാണ് അമ്മ വിചാരിക്കുന്നത്. ഫോണിലെ ആല്‍ഗൊരിതത്തിനെക്കുറിച്ച് അമ്മയ്ക്ക് ഇതുവരെയായിട്ടും മനസിലായിട്ടില്ല..''

Advertisment