മകള്‍ സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം എന്നോട് പറഞ്ഞപ്പോള്‍ അമ്മ ഉര്‍വശിയെ അറിയിക്കാനാണ് ആദ്യം പറഞ്ഞത്, അമ്മയുടെ അനുഗ്രഹമാണ് ആദ്യം വാങ്ങേണ്ടത്; ഉര്‍വശിയെക്കുറിച്ച് പറഞ്ഞ് വിതുമ്പി മനോജ് കെ. ജയന്‍

കുഞ്ഞാറ്റ നായികയായ ' സുന്ദരിയായവള്‍ സ്‌റ്റെല്ല' എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിലാണ് നടന്‍ കണ്ണ് നിറഞ്ഞ് ഉര്‍വശിയെക്കുറിച്ച് സംസാരിച്ചത്. 

author-image
ഫിലിം ഡസ്ക്
New Update
5634636

മുന്‍ ഭാര്യ ഉര്‍വശിയെക്കുറിച്ച് സംസാരിച്ച് വികാരാധീനനായി നടന്‍ മനോജ് കെ. ജയന്‍. ഇരുവരുടെയും മകള്‍ കുഞ്ഞാറ്റ നായികയായ ' സുന്ദരിയായവള്‍ സ്‌റ്റെല്ല' എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിലാണ് നടന്‍ കണ്ണ് നിറഞ്ഞ് ഉര്‍വശിയെക്കുറിച്ച് സംസാരിച്ചത്. 

Advertisment

'' എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു നിമിഷമാണിത്. അവളുടെ ഏഴാമത്തെ വയസില്‍ കുഞ്ഞിനെയും കൂട്ടി ചെന്നൈയില്‍നിന്ന് വരുമ്പോള്‍ ഇങ്ങനൊരു കാര്യം മനസില്‍ ചിന്തിച്ചിരുന്നില്ല. 

പഠിപ്പിച്ച് നല്ലൊരു ജോലി വാങ്ങി കൊടുത്ത് കല്യാണം കഴിപ്പിച്ച് അയയ്ക്കണമെന്നായിരുന്നു മനസില്‍. മകളെ അതുപോലെ സ്‌നേഹിച്ച് നോക്കിയതുകൊണ്ട് എന്റെ കരിയറില്‍ വലിയ ഗ്യാപ് വന്നു. 

പ്ലസ് ടു കഴിഞ്ഞ് അവളുടെ ആഗ്രഹം ബാംഗ്ലൂര്‍ പഠിക്കാനായിരുന്നു. പിന്നീട് അവിടെത്തന്നെ ജോലി ചെയ്യണമെന്ന് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പാണ് അവള്‍ സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം ഭാര്യ ആശയോട് പറഞ്ഞത്.

646

അവള്‍ സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം എന്നോട് പറഞ്ഞപ്പോള്‍ അമ്മ ഉര്‍വശിയെ അറിയിക്കാനാണ് ആദ്യം പറഞ്ഞത്. ചെന്നൈ വരെ പോകേണ്ടി വന്നാലും കുഴപ്പമില്ല. അമ്മയുടെ അനുഗ്രഹമാണ് ആദ്യം വാങ്ങേണ്ടത്. 

അവര്‍ ദക്ഷിണേന്ത്യയിലെ തന്നെ വലിയൊരു വേഴ്‌സറ്റൈല്‍ നടിയാണ്. അവള്‍ ചെന്നൈയില്‍ പോയി അമ്മയുടെ അനുഗ്രഹം വാങ്ങി. വളരെ സന്തോഷത്തോടെയാണ് ഉര്‍വശി അത് സമ്മതിച്ചത്. 

ഉര്‍വശിയാണ് ആദ്യം കഥ കേള്‍ക്കേണ്ടതെന്ന് ഞാന്‍ പറഞ്ഞു. വരാണ് തീരുമാനിക്കേണ്ടത്. അവരാണ് മുതിര്‍ന്ന അഭിനേത്രി. അവര്‍ കഥ കേട്ടു. തൃപ്തിയായി. മകള്‍ക്കും കഥ ഇഷ്ടമായി. പിന്നീടാണ് ഞാന്‍ കഥ കേട്ടത്. എനിക്കും കഥ വളരെ ഇഷ്ടമായി...'' 

 

 

 

 

Advertisment