മമ്മൂക്ക ഇനിയും ഞങ്ങള്‍ക്ക് അങ്ങയോടൊപ്പം ചിരിക്കണം, കരയണം, അഭിമാനിക്കണം: ജി. വേണുഗോപാല്‍

"ഇത്രയും സന്തോഷവും പോസിറ്റിവിറ്റിയും തോന്നുന്ന ഒരു വാര്‍ത്ത ഈ അടുത്ത കാലത്തൊന്നും ആഗ്രഹിച്ചിട്ടില്ല"

author-image
ഫിലിം ഡസ്ക്
New Update
cd64db0b-a27d-4228-a820-1160c5ed9d0f (1)

മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനായി തിരിച്ചുവന്നതിന്റെ സന്തോഷം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച് ഗായകന്‍ ജി. വേണുഗോപാല്‍. 

Advertisment

'' ഇത്രയും സന്തോഷവും പോസിറ്റിവിറ്റിയും തോന്നുന്ന ഒരു വാര്‍ത്ത ഈ അടുത്ത കാലത്തൊന്നും ആഗ്രഹിച്ചിട്ടില്ല, കേട്ടിട്ടുമില്ല. എന്റെയും എന്നെപ്പോലെ എല്ലാ മലയാളികളുടെയും യൗവ്വനത്തിലും മധ്യവയസ്സിലും നിറഞ്ഞാടി ഞങ്ങള്‍ക്ക് മതിവരുവോളം അസാമാന്യമായ സിനിമാറ്റിക് മൊമന്റ്‌സ് സമ്മാനിച്ച മമ്മൂക്ക പൂര്‍ണാരോഗ്യത്തോടെ അഭിനയലോകത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു.

കണ്ണിലെണ്ണയൊഴിച്ച് ഞങ്ങള്‍ കാത്തിരിക്കുന്നു മമ്മൂക്ക  ! To many more mesmerising roles. ഇനിയും ഞങ്ങള്‍ക്ക് അങ്ങയോടൊപ്പം ചിരിക്കണം, കരയണം, അഭിമാനിക്കണം, സംശയവും സങ്കടവും ഭീതിയും വേര്‍പാടും തോന്നണം, അങ്ങയുടെ കഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിച്ച് ഞങ്ങള്‍ക്ക് മതിയായിട്ടില്ല...''

Advertisment