പണം നല്‍കില്ലെന്ന് പറഞ്ഞപ്പോള്‍ നെഗറ്റീവ് പ്രചാരണം നടത്തി;  പരാതി നല്‍കി വ്യസന സമേതം ബന്ധുമിത്രാദികള്‍ നിര്‍മാതാവ്

നിര്‍മാതാവ് വിപിന്‍ദാസാണ് പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

author-image
ഫിലിം ഡസ്ക്
New Update
3535353

ഓണ്‍ലൈന്‍ സിനിമാ റിവ്യൂവറിനെതിരെ പോലീസില്‍ പരാതി നല്‍കി നിര്‍മാതാവ്. വ്യസന സമേതം ബന്ധുമിത്രാദികള്‍ എന്ന സിനിമയുടെ നിര്‍മാതാവ് വിപിന്‍ദാസാണ് പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

Advertisment

തിരുവനന്തപുരം സ്വദേശിയായ നിരൂപകന്‍ ബിജിത്ത് വിജയനും സിനിഫൈല്‍ എന്ന ഗ്രൂപ്പുമിനുമെതിരെ പാലാരിവട്ടം പോലീസില്‍ മാനനഷ്ടക്കേസ് നല്‍കിയെന്ന് സിനിമയുടെ പ്രൊഡ്യൂസര്‍ വിപിന്‍ദാസ്, ഡയറക്ടര്‍ എസ്. വിപിന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

പണം നല്‍കില്ലെന്ന് പറഞ്ഞപ്പോള്‍ നെഗറ്റീവ് പ്രചാരണം നടത്തിയതായും ആരോപണം ഉന്നയിക്കുന്നുണ്ട്. പണം നല്‍കില്ലെന്ന് പറഞ്ഞപ്പോള്‍ നെഗറ്റീവ് പ്രചാരണം നടത്തിയതായും ആരോപിക്കുന്നു.

പ്രൊഡക്ഷന്‍ ഹൗസ് ഹൈദരാബാദില്‍ നിന്നുള്ളവരായതിനാല്‍ അവിടെയും കേസ് കൊടുത്തിട്ടുണ്ട്. കൂടാതെ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും ഫെഫ്കയിലും പരാതിയുണ്ട്. ഇരുവരും കക്ഷിചേരാന്‍ സമ്മതിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

 

Advertisment