/sathyam/media/media_files/2025/08/22/e847cbc8-1633-480b-ae08-03dbee86139d-2025-08-22-22-48-27.jpg)
നടന്‍ ഇന്നസെന്റുമായി തനിക്ക് നാല് പതിറ്റാണ്ട് പഴക്കമുള്ള ആത്മബന്ധമായിരുന്നുവെന്ന് നടന്‍ മുകേഷ്. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ഓരോ സിനിമ കഴിയുമ്പോഴും ഇന്നസെന്റേട്ടന്‍ ചെറിയൊരു ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള സമയം കണ്ടെത്തുമായിരുന്നു.
സിനിമകള്‍ കഴിയുമ്പോള്‍ അദ്ദേഹം കുടുംബത്തോടൊപ്പം യാത്രകള്‍ പോകും. സിനിമയില്‍ നിന്നും മാറി നിന്നാല്‍ ചാന്‍സ് കുറയുമോ എന്ന് ഭയക്കുന്ന കൂട്ടത്തില്‍ അല്ലായിരുന്നു അദ്ദേഹം.
മറ്റുള്ളവര്‍ ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്ക് പറന്നു നടക്കുമ്പോഴും സിനിമ കുറയുമെന്ന ടെന്‍ഷനൊന്നും അദ്ദേഹത്തെ അലട്ടിയിരുന്നില്ല. കാരണം ഇന്നസെന്റിന് വേണ്ടി എത്ര കാത്തിരിക്കാനും സംവിധായകര്‍ക്ക് ഇഷ്ടമായിരുന്നു.
നാല് പതിറ്റാണ്ട് പഴക്കമുള്ള ആത്മബന്ധമായിരുന്നു ഞാനും ഇന്നസെന്റേട്ടനും തമ്മിലുള്ളത്. ഒരായുഷ്‌കാലം ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഓര്‍മകളുടെ ചിരിക്കാലം സമ്മാനിച്ചാണ് അദ്ദേഹം കടന്നുപോയത്...''