/sathyam/media/media_files/2025/08/21/1c5ee537-cab0-41dc-a8b3-51ebb8eaad03-2025-08-21-13-41-39.jpg)
മകന്‍ ആര്യന്‍ ഖാന്റെ വര്‍ക്ക് ഇഷ്ടമായെങ്കില്‍ അവന് വേണ്ടി കൈയ്യടിക്കുക എന്ന് നടന്‍ ഷാരുഖ് ഖാന്‍. ആര്യന്‍ ഖാന്റെ ആദ്യ സംവിധാന സംരംഭമായ 'ദി ബാഡ്സ് ഓഫ് ബോളിവുഡ്' എന്ന ചിത്രത്തിന്റെ പ്രിവ്യൂ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''മൂന്ന് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരെ രസിപ്പിക്കാന്‍ അവസരം നല്‍കിയതിന് മുബൈ് നഗരത്തിനും രാജ്യത്തിനും നന്ദി. ഇന്ന് വളരെ പ്രത്യേകതയുള്ള ഒരു ദിവസമാണ്. കാരണം എന്റെ മകനും ഈ പുണ്യഭൂമിയില്‍ ആദ്യ ചുവടുകള്‍ വയ്ക്കുന്ന ദിവസമാണ്.
അവന്‍ വളരെ നല്ല കുട്ടിയാണ്. ഇന്ന് അവന്‍ നിങ്ങളുടെ മുന്നില്‍ വരുമ്പോള്‍, അവന്റെ വര്‍ക്ക് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെങ്കില്‍, ദയവായി അവനുവേണ്ടി കൈയ്യടിക്കുക.
ആ കൈയ്യടിക്കൊപ്പം അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും നല്‍കുക. ഞാന്‍ മുമ്പ് നിങ്ങളോട് പറഞ്ഞതുപോലെ, എനിക്ക് നല്‍കിയ സ്‌നേഹത്തിന്റെ 150 ശതമാനം അവനും നല്‍കണം...''