/sathyam/media/media_files/2025/08/21/manju-pillai-1720006970-2025-08-21-15-44-49.jpg)
മാതാപിതാക്കള്‍ വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് താനാണെന്ന് പറയുകയാണ് മഞ്ജു പിള്ളയുടെ മകള്‍ ദയ.
''ഇവര്‍ രണ്ട് പേരും വന്ന് ഞങ്ങള്‍ സന്തോഷത്തോടെ പിരിയുകയാണെന്ന് പറഞ്ഞപ്പോള്‍ അതിനെ ഏറ്റവും സപ്പോര്‍ട്ട് ചെയ്തത് ഞാനായിരുന്നു.
അവര്‍ക്ക് ഡിവോഴ്സ് വേണമെന്ന് ഞാനും ഏറെ ആഗ്രഹിച്ചിരുന്നു. സൊസൈറ്റി പലതും പറയും. അമ്മയുടെ രണ്ടാമത്തെ വിവാഹം ആയതുകൊണ്ട് പല തരത്തില്‍ കുറ്റപ്പെടുത്തലുകള്‍ ഉണ്ടായേക്കാം എന്നെല്ലാം പലരും പറഞ്ഞു.
പക്ഷെ ഈ ബന്ധത്തില്‍ രണ്ട് പേര്‍ക്കും സന്തോഷമില്ലെങ്കില്‍ എന്തിനാണ് തുടരാന്‍ നിര്‍ബന്ധിക്കുന്നത്. അച്ഛനും അമ്മയ്ക്കും സ്വയം നഷ്ടപ്പെടാന്‍ തുടങ്ങുന്നത് എനിക്ക് കാണാമായിരുന്നു.
പിരിഞ്ഞാല്‍ രണ്ട് പേര്‍ക്കും സന്തോഷമായി ജീവിക്കാന്‍ കഴിയുമെങ്കില്‍ അതായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടം. ആള്‍ക്കാര്‍ പറയുന്നത് നോക്കേണ്ടതില്ല. നിങ്ങള്‍ക്ക് രണ്ട് പേരും സന്തോഷമായിരിക്കൂ എന്നാണ് ഞാന്‍ പറഞ്ഞത്...''