കല്യാണം കഴിഞ്ഞുള്ള ജീവിതം സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ ഞങ്ങള്‍ സ്വപ്നം കാണുന്നതാണ്, ആ സ്വപ്നമാണ് ഇന്ന് ജീവിക്കുന്നത്: ടൊവിനോ

"സിനിമ എനിക്ക് എത്രത്തോളം സന്തോഷം തരുന്നുണ്ടോ അതുപോലെ തന്നെ എന്റെ കുടുംബവും എനിക്ക് സന്തോഷം തരുന്നതാണ്"

author-image
മൂവി ഡസ്ക്
Updated On
New Update
63636363

നടന്‍ ടൊവിനോയും ലിഡിയയും സഹപാഠികളായിരുന്നു. പത്ത് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും 2014ല്‍ വിവാഹിതരാകുന്നത്. ഭാര്യയെക്കുറിച്ചും തങ്ങളുടെ പ്രണയത്തെക്കുറിച്ചും ഒരു അഭിമുഖത്തില്‍ ടൊവിനോ പറയുന്നതിങ്ങനെ...

Advertisment

5353535

''ഞാനെന്റെ സ്വപ്നമാണ് ജീവിക്കുന്നത്. കല്യാണം കഴിഞ്ഞുള്ള ജീവിതം സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ ഞങ്ങള്‍ സ്വപ്നം കാണുന്നതാണ്. ആ സ്വപ്നമാണ് ഇന്ന് ജീവിക്കുന്നത്. 

ആ സ്വപ്നത്തില്‍ ഇപ്പോള്‍ രണ്ട് പുതിയ ആള്‍ക്കാരുമുണ്ട്, പിള്ളേര്‍. അതിനെ ഒരു അച്ചീവ്മെന്റ് എന്നല്ല പറയേണ്ടത്. സിനിമ എനിക്ക് എത്രത്തോളം സന്തോഷം തരുന്നുണ്ടോ അതുപോലെ തന്നെ എന്റെ കുടുംബവും എനിക്ക് സന്തോഷം തരുന്നതാണ്.

577

ഞങ്ങള്‍ തമ്മില്‍ പരിചയമില്ലാതെ ജീവിച്ചതിലും കൂടുതല്‍ ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടി ശേഷം ജീവിച്ചു കഴിഞ്ഞു. പതിനഞ്ചാം വയസിലാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. ഇപ്പോള്‍ രണ്ടാള്‍ക്കും 35 വയസായി. 15 കൊല്ലം പരസ്പരം കണ്ടുമുട്ടാതെ ജീവിച്ചുവെങ്കില്‍ അതിന് ശേഷമുള്ള 20 വര്‍ഷം പ്രണയവും അതിന് ശേഷം വിവാഹം കഴിച്ചും ജീവിച്ചു.

535353

കല്യാണം കഴിഞ്ഞിട്ട് 10 വര്‍ഷമായി. അത് ഭയങ്കര രസമുള്ള കാര്യമാണ്. ഇപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും തല്ലുകൂടുകയും കളിയാക്കുകയുമൊക്കെ ചെയ്യുമെങ്കിലും ഞങ്ങള്‍ ഒരുമിച്ചിട്ടുണ്ട്. അത് തന്നെയാണ് അതിന്റെ ഹൈലൈറ്റ്...'' 

Advertisment