New Update
/sathyam/media/media_files/2025/08/27/82d50adb-6340-4496-bb94-21037bbbd8a2-2025-08-27-16-51-57.jpg)
ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ലോക: ചാപ്ടര്‍ വണ്‍:ചന്ദ്ര എന്ന ചിത്രത്തിനൊപ്പം മമ്മൂട്ടി നായകനായ കളങ്കാവല്‍ സിനിമയുടെ ടീസര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും.
Advertisment
കളങ്കാവല്‍ ഒക്ടോബറില്‍ റിലീസ് ചെയ്യും. നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവലില്‍ മമ്മൂട്ടിയും വിനായകനും ആണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി പ്രതിനായകനും വിനായകന്‍ നായകനുമാണ്.
21 നായികമാരും അണിനിരക്കുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ആണ് നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം തിയേറ്ററില്‍ എത്തുന്ന മൂന്നാമത്തെ മമ്മൂട്ടി ചിത്രമാണ് കളങ്കാവല്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് സിനിമയുടെ കഥാകൃത്തായാണ് ജിതിന്‍ കെ. ജോസ് എത്തുന്നത്. ഫൈസല്‍ അലി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വിതരണം വേഫെറര്‍ ഫിലിംസ്.