/sathyam/media/media_files/2025/08/10/3de0aaa2-8a2d-4ae9-beae-02242d13f1a1-2025-08-10-16-21-38.jpg)
മലയാളത്തില്‍ കൂടുതല്‍ സിനിമകള്‍ നിര്‍മിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് നടന്‍ ജോണ്‍ എബ്രഹാം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ഇന്ന് ഏറ്റവും മികച്ച സിനിമകള്‍ വരുന്നത് മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്നാണ്. എന്റെ ഇഷ്ടപ്പെട്ട നടന്‍ ആരെന്ന് ചോദിച്ചാല്‍ മോഹന്‍ലാല്‍ എന്നാകും ഉത്തരം. എനിക്ക് മെറില്‍ സ്ട്രീപ്പിനേയും ഇഷ്ടമാണ്. ആ ഇന്‍ഡസ്ട്രി വളരെ ധീരമായാണ് സിനിമകള്‍ ചെയ്യുന്നത്.
ഒരു സിനിമയില്‍ മമ്മൂട്ടി രാഷ്ട്രീയ പ്രവര്‍ത്തകനായിട്ടാണ് അഭിനയിക്കുന്നത്. പിന്നീടാണ് നമ്മളറിയുന്നത് അയാള്‍ ഗേ ആണെന്ന്. അദ്ദേഹത്തെപ്പോലൊരാള്‍ ആ കഥാപാത്രം ചെയ്യുന്നത് ധീരമായ കാര്യമാണ്. ഒരുപക്ഷെ അവരില്‍ നിന്നും ആശയങ്ങള്‍ കടമെടുക്കാന്‍ എനിക്ക് സാധിച്ചേക്കും.
ഞാന്‍ കേരളത്തില്‍ ഒരു റൈറ്റേഴ്സ് റൂം സെറ്റ് ചെയ്തിട്ടുണ്ട്. നല്ല ആശയങ്ങള്‍ കണ്ടെത്താനും, ദേശീയ തലത്തില്‍ പോകുന്ന സിനിമകളും മലയാളത്തില്‍ മാത്രമായി സാധ്യമാകുന്ന സിനിമകളും ചര്‍ച്ച ചെയ്ത് കണ്ടെത്താനും ശ്രമിക്കുകയാണ്.
എനിക്ക് കൂടുതല്‍ മലയാളം സിനിമകള്‍ നിര്‍മിക്കാന്‍ ആഗ്രഹമുണ്ട്. എല്ലാ തരം സിനിമകള്‍ നിര്‍മിക്കാനും എനിക്കാഗ്രഹമുണ്ട്. പക്ഷെ നല്ല മലയാള സിനിമകള്‍ നിര്‍മിക്കാന്‍ പറ്റിയ സമയമാണിത്...''