ലോക-ചാപ്റ്റര്‍ വണ്‍: ചന്ദ്ര റിലീസ് ആഗസ്റ്റ് 28ന്

മെഗാ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കുന്നത്

author-image
ഫിലിം ഡസ്ക്
New Update
49ba3e7e-5680-46c4-b500-e7a05d167e01

കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ലോക-ചാപ്റ്റര്‍ വണ്‍: ചന്ദ്ര ആഗസ്റ്റ് 28ന് റിലീസ് ചെയ്യും.

Advertisment

മെഗാ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കുന്നത്. 'ലോക' എന്ന് പേരുള്ള സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. ഒരു സൂപ്പര്‍ഹീറോ കഥാപാത്രം ആയാണ് കല്യാണി പ്രിയദര്‍ശന്‍ വേഷമിടുന്നത്. മലയാളി പ്രേക്ഷകര്‍ ഇതുവരെ കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നതെന്ന സൂചന ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും തരുന്നു. ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരും നിര്‍ണായക വേഷങ്ങള്‍ ചെയ്യുന്നു. 

ഛായാഗ്രഹണം - നിമിഷ് രവി, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റര്‍ - ചമന്‍ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് - ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്ബള്ളി, അഡീഷണല്‍ തിരക്കഥ - ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ബംഗ്ലാന്‍ , കലാസംവിധായകന്‍ - ജിത്തു സെബാസ്റ്റ്യന്‍,
വേഫെറര്‍ ഫിലിംസ് ആണ് വിതരണം.

Advertisment