ആര്യയെ കേന്ദ്രകഥാപാത്രമാക്കി തമിഴിലും മലയാളത്തിലുമായി ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അനന്തന്‍ കാട് എന്നു പേരിട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പുറത്ത്.
മുരളി ഗോപിയുടെ തിരക്കഥയില്‍ 'ടിയാന്‍' എന്ന ചിത്രം ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇന്ദ്രന്‍സ്, വിജയരാഘവന്‍, മുരളി ഗോപി, സുനില്‍, അപ്പാനി ശരത്, നിഖില വിമല്‍, ദേവ് മോഹന്‍, സാഗര്‍ സൂര്യ, റെജീന കാസാന്‍ഡ്ര, ശാന്തി, അജയ്, അച്യുത് കുമാര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. വന്‍വിജയമായി മാറിയ 'മാര്‍ക്ക് ആന്റണി'ക്ക് ശേഷം മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാര്‍ നിര്‍മിക്കുന്ന പതിനാലാമത്തെ ചിത്രമാണ്.
അജനീഷ് ലോകനാഥ് സംഗീതം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം: എസ്. യുവ, എഡിറ്റര്‍: രോഹിത് വി എസ് വാരിയത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍: രഞ്ജിത്ത് കോതേരി, ഗാനരചന: മുരളി ഗോപി, ആലാപനം: മുരളി ഗോപി, പി.ആര്‍.ഒ: എ.എസ്. ദിനേശ്.