കല്യാണിയേക്കാള്‍ ചന്ദ്രയുടെ വേഷം ചെയ്യാന്‍ അര്‍ഹതയുള്ള മറ്റാരുമില്ല, എല്ലാ കാര്യങ്ങളിലും കല്യാണി തന്റെ ബെസ്റ്റാണ് നല്‍കിയത്: ദുല്‍ഖര്‍ സല്‍മാന്‍

"നിര്‍മാതാക്കളോ സംവിധായകനോ ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ കല്യാണി ട്രെയ്‌നിങ്ങ് ആരംഭിച്ചിരുന്നു"

author-image
ഫിലിം ഡസ്ക്
New Update
af03ea6c-01d8-496a-9307-ce0d3609170f

ലോക സിനിമയിലെ കഥാപാത്രത്തിന് നടി കല്യാണി പ്രിയദര്‍ശനെ അഭിനന്ദിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ലോകയുടെ തെലുങ്ക് സക്‌സസ് മീറ്റിലാണ് ദുല്‍ഖറിന്റെ അഭിനന്ദനം.

Advertisment

''കല്യാണി പ്രിയദര്‍ശന്‍ അല്ലാതെ ചന്ദ്ര എന്ന കഥാപാത്രത്തിന് മറ്റാരും അനുയോജ്യമാണെന്ന് ഞാന്‍ കരുതുന്നില്ല. കഥാപാത്രത്തിന്റെ ലുക്ക് മുതല്‍ ഫിസിക്കല്‍ ട്രെയ്‌നിങ്ങ് അടക്കമുള്ള എല്ലാ കാര്യങ്ങളിലും കല്യാണി തന്റെ ബെസ്റ്റാണ് നല്‍കിയത്. നിര്‍മാതാക്കളോ സംവിധായകനോ ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ കല്യാണി ട്രെയ്‌നിങ്ങ് ആരംഭിച്ചിരുന്നു.

താനൊരു സൂപ്പര്‍ ഹീറോ സിനിമ സൈന്‍ ചെയ്തിട്ടുണ്ട് അപ്പോള്‍ അത് തന്റെ ചുമതലയാണ് എന്ന ചിന്തയാണ് കല്യാണിയെ കൊണ്ട് അത് ചെയ്യിപ്പിച്ചത്. 

കല്യാണിയെ പ്രശംസിച്ചു കൊണ്ടുള്ള മീമുകളെല്ലാം ഞാന്‍ തന്നെ അയച്ചുകൊടുക്കാറുണ്ട്. കല്യാണിയേക്കാള്‍ ചന്ദ്രയുടെ വേഷം ചെയ്യാന്‍ അര്‍ഹതയുള്ള മറ്റാരുമില്ലെന്ന് ഞാന്‍ കരുതുന്നു...''

Advertisment