ബിഗ്‌ബോസില്‍ മത്സരിക്കാനുണ്ടായ കാരണവും ഷോയിലെ അനുഭവങ്ങളുമെല്ലാം പങ്കുവച്ച് നടിയും അവതാരകയുമായ ആര്യ. ഒരു യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആര്യ.
''2019ലാണ് ഞാന്‍ ബിഗ് ബോസിലേക്ക് പോകുന്നത്. ആ സമയത്തെ എന്റെ അവസ്ഥ കൊണ്ട് പോയതാണ്. 2018ലാണ് അച്ഛന്‍ മരിക്കുന്നത്. അദ്ദേഹം മരിക്കുന്ന സമയത്ത് ഞാന്‍ മഴവില്‍ മനോരമയിലും സീ ചാനലിലും പ്രോഗ്രാം ചെയ്യുന്നുണ്ടായിരുന്നു.
/sathyam/media/media_files/2025/06/11/B3zXjxFt5j8UoMtkwjzp.jpg)
അച്ഛന്റെ ചികിത്സയ്ക്കു വേണ്ടി ഒരുപാട് പണം ചെലവായി. അച്ഛന്‍ അനിയത്തിയുടെ വിവാഹത്തിന് സൂക്ഷിച്ചു വച്ചിരുന്ന പണവും എന്റെ പണവും എല്ലാം ആശുപത്രിയില്‍ ചെലവാക്കി. അതിനു പുറമേ കടം വാങ്ങുകയും ചെയ്തു. ബിഗ് ബോസിലേക്കുള്ള കോള്‍ വരുന്ന സമയത്ത് എനിക്ക് ഒരു വര്‍ക്കും ഇല്ലായിരുന്നു.
ഇനി എന്തു ചെയ്യുമെന്നറിയാതെ ഇല്ലാതിരിക്കുമ്പോഴായിരുന്നു ആ ഓഫര്‍ വരുന്നത്. സാമ്പത്തികമായി വളരെ മികച്ച ഓഫര്‍ കൂടിയായിരുന്നു അത്. അതുകൊണ്ടാണ് പോകാമെന്ന് തീരുമാനിച്ചത്.
/sathyam/media/media_files/2025/06/11/ywuYGOyIV0UNhKkmukm2.webp)
ബിഗ്‌ബോസില്‍ പോയപ്പോഴാണ് എനിക്ക് നല്ല ക്ഷമയുണ്ടെന്ന് തിരിച്ചറിഞ്ഞത്. നമ്മളെ പിന്തുണയ്ക്കാന്‍ ആരുമില്ല, എല്ലാവരും മത്സരാര്‍ത്ഥികളാണ്.
75 ദിവസം ഞാന്‍ അവിടെ പിടിച്ചുനിന്നു. അത്രയും ദിവസം നിന്നതില്‍ എനിക്ക് വളരെ അധികം അഭിമാനമുണ്ട്. അവിടെ ഒരാഴ്ച പോലും പിടിച്ചുനിന്നവരെ ഓര്‍ത്ത് എനിക്ക് അഭിമാനമുണ്ട്...''