പുതിയ ചിത്രമായ തങ്കലാന്റെ റിലീസിനുമുന്നോടിയായുള്ള പ്രചാരണ പരിപാടികളിലാണ് നടന്‍ വിക്രം. ഇതിനിടെ തനിക്ക് സംഭവിച്ച ഒരു അപകടത്തെക്കുറിച്ച് വിക്രം തുറന്നു പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകളിങ്ങനെ...
''കോളേജ് പഠന കാലമായിരുന്നു അത്. വളരെ ചെറുപ്പമാണ്. സിനിമയേക്കുറിച്ച് സ്വപ്നം കാണ്ടുതുടങ്ങുന്ന സമയം. കോളേജില്‍ ഒരു നാടകത്തില്‍ അഭിനയിക്കുന്നതിനേക്കുറിച്ച് ത്രില്ലടിച്ച് നില്‍ക്കുമ്പോഴായിരുന്നു അപകടമുണ്ടായത്.
കാലിന്റെ മുട്ടുമുതല്‍ കണങ്കാല്‍വരെ തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ കാല്‍ മുറിച്ചുമാറ്റാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. പിന്നീട് 23 ശസ്ത്രക്രിയകളാണ് കാലിന് നടത്തിയത്. കൃത്യമായ ഇടവേളകളില്‍ കാലില്‍ അണുബാധയുണ്ടാകുമായിരുന്നു. അതൊന്നും ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുന്നതില്‍ തടസമായില്ല. സിനിമയില്‍ നടനാകാനായിരുന്നു ആഗ്രഹം.
അതെത്ര ചെറിയ റോളാണെങ്കിലും ചെയ്യും. ആരോഗ്യം നന്നാക്കാനായി കഠിനാധ്വാനം ചെയ്തു. തേടിവരുന്ന അവസരങ്ങള്‍ നന്നായി ഉപയോഗിച്ചു...''