നടന്‍ വിശാലിനും നടി സായ് ധന്‍സികയ്ക്കും പ്രണയ സാഫല്യം; വിവാഹ നിശ്ചയം കഴിഞ്ഞു

പതിനഞ്ചുവര്‍ഷം നീണ്ട സൗഹൃദത്തിനൊടുവിലാണ് ധനുഷും സായ് ധന്‍സികയും വിവാഹിതരാവുന്നത്.

author-image
ഫിലിം ഡസ്ക്
Updated On
New Update
b6cdf036-3609-401f-bbfd-8d057f28f40d

തമിഴ് നടന്‍ വിശാലും നടി സായ് ധന്‍സികയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹനിശ്ചയത്തിന്റെ വിവരം താരങ്ങള്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.

Advertisment

ഇരുകുടുംബാംഗങ്ങളും മാത്രമടങ്ങുന്ന ചടങ്ങിലാണ് നിശ്ചയം നടന്നത്. ഇന്ന് വിശാലിന്റെ പിറന്നാള്‍ ദിനം കൂടിയാണ്. 'എന്റെ ജന്മദിനത്തില്‍ ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി. ഇന്ന് ഒരു സന്തോഷ വാര്‍ത്ത കൂടി പങ്കുവയ്ക്കാനുണ്ട്. ഞങ്ങളുടെ വിവാഹനിശ്ചയം നടന്നു...' - വിശാല്‍ കുറിച്ചു. ഈ വര്‍ഷം അവസാനം വിവാഹം നടത്താനാണ് തീരുമാനമെന്നാണ് വിവരം. 

പതിനഞ്ചുവര്‍ഷം നീണ്ട സൗഹൃദത്തിനൊടുവിലാണ് ധനുഷും സായ് ധന്‍സികയും വിവാഹിതരാവുന്നത്. 48-ാം വയസില്‍ പ്രണയസാഫല്യമായതിന്റെ ആഹ്‌ളാദത്തിലാണ് വിശാല്‍. അടുത്തിടെ ധന്‍സിക നായികയായി എത്തുന്ന യോഗിഡാ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് വിശാല്‍ വിവാഹകാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

Advertisment