ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയയ്ക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചതെന്നും ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം കിട്ടിയില്ലെന്നുമുള്ള നടന്‍ ജോജു ജോര്‍ജിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി ലിജോ ജോസ് പല്ലിശേരി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതോടെ വിഷയത്തില്‍ മാധ്യമങ്ങളോട് കൂടുതല്‍ പ്രതികരണവുമായി നടന്‍ ജോജു.
''ചുരുളിക്കെതിരെയോ കഥാപാത്രത്തിനെതിരെയോ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. ചുരുളി ഫെസ്റ്റിവലിനു വേണ്ടിയുള്ള സിനിമ എന്നാണ് എന്നോട് പറഞ്ഞിരുന്നത്.
എന്നാല്‍ പണം കിട്ടുമെന്നായപ്പോള്‍ തെറിയുള്ള ഭാഗമാണ് പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ ഇത്തരത്തില്‍ റിലീസ് ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നതെങ്കില്‍ ഞാന്‍ അഭിനയിക്കില്ലായിരുന്നു.
/filters:format(webp)/sathyam/media/media_files/2025/06/26/maxresdefault-2025-06-26-15-28-57.jpg)
ഞാന്‍ അഞ്ച് ലക്ഷം രൂപയ്ക്കാണ് അഭിനയിച്ചതെങ്കില്‍ ആ കരാര്‍ പുറത്തുവിടാന്‍ ലിജോ ജോസ് തയ്യാറാകണം. സിനിമ കുടുംബത്തെയും കുട്ടികളെയും വരെ ബാധിച്ചു.
സ്‌കൂളില്‍ പോകുമ്പോള്‍ പോലും ചുരുളിയിലെ ട്രോള്‍ പറഞ്ഞു മക്കള്‍ കളിയാക്കപ്പെട്ടു. സിനിമയില്‍ അച്ഛന്‍ അഭിനയിക്കരുതായിരുന്നു എന്ന് മകള്‍ പറഞ്ഞു. ചുരുളി എന്ന സിനിമയ്ക്ക് എതിരല്ല ഞാന്‍. എനിക്ക് ലഭിച്ച മികച്ച കഥാപാത്രമാണ്. ലിജോയുടെ കൂടെ വര്‍ക്ക് ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നു.
ഫെസ്റ്റിവല്‍ സിനിമ അല്ലായിരുന്നെങ്കില്‍ ആ സിനിമ ചെയ്യില്ലായിരുന്നു. സൗഹൃദത്തിന്റെ പേരിലാണ് ചുരുളി ചെയ്തത്. എന്നെ ഒന്ന് വിളിച്ചു പറഞ്ഞാല്‍ പ്രശ്‌നം പരിഹരിക്കാമായിരുന്നു. എന്നാല്‍ ലിജോ പോലും വിളിച്ചില്ല. പണമല്ല പ്രശ്‌നം, പണം കിട്ടാത്തോണ്ടാണ് പണം കിട്ടിയില്ലെന്ന് പറഞ്ഞത്...''