/sathyam/media/media_files/2025/09/16/dhanush-photos-7-2025-09-16-14-16-22.jpeg)
കഴുത്തില്‍ രുദ്രാക്ഷവും അതോടൊപ്പം കരുങ്കാളി മാലയും ധനുഷ് ധരിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കഴുത്തിലെ കരുങ്കാളി മാലയെക്കുറിച്ച് പറയുകയാണ് നടന്‍ ധനുഷ്. തന്റെ പുതിയ ചിത്രമായ ഇഡ്ലി കടൈയുടെ ചെന്നൈയില്‍ നടന്ന ഓഡിയോ ലോഞ്ചിലാണ് തുറന്നുപറച്ചില്‍.
''എല്ലാവരും ഇത് ധരിച്ചാല്‍ പവര്‍ വരുമെന്നൊക്കെ പറയും. എന്നാല്‍ അങ്ങനെയൊന്നുമില്ല. ഇത് എന്റെ മുത്തശന്‍ ധരിച്ചിരുന്ന മാലയായിരുന്നു.
സത്യം പറഞ്ഞാല്‍ ഇത് ഏത് മാലയാണെന്ന് എനിക്കറിയില്ല. ഇത് എന്റെ മുത്തശ്ശന്റെ (ജനം മാലൈ) ഫോട്ടോയില്‍ തൂക്കിയിട്ടിരുന്നതാണ്. മുത്തശന്‍ ജപിച്ചു കൊണ്ടിരുന്ന മാലയാണിത്. അദ്ദേഹം മരിച്ചപ്പോള്‍ അത് അദ്ദേഹത്തിന്റെ ഫോട്ടോയില്‍ തൂക്കിയിട്ടു. ഒരുദിവസം ആ മാല എനിക്ക് തരുമോ എന്ന് ഞാന്‍ മുത്തശിയോട് ചോദിച്ചു.
അവര്‍ ഉടനെ ആ ഫോട്ടോയ്ക്ക് മുന്‍പില്‍ പോയി നിന്നുകൊണ്ട് പറഞ്ഞു, നിങ്ങള്‍ക്ക് എത്ര മക്കളുണ്ട്, എന്നാല്‍ ഇവനാണ് ആ മാല വേണമെന്ന് പറഞ്ഞത് എന്നൊക്കെ. അങ്ങനെ പറഞ്ഞു കൊണ്ട് മുത്തശി ആ മാലയെടുത്ത് മന്ത്രങ്ങള്‍ ചൊല്ലി എന്റെ കഴുത്തില്‍ ഇട്ട് തന്നു. അന്ന് മുതല്‍ അദ്ദേഹത്തിന്റെ ആശിര്‍വാദം എന്റെ കൂടെയുള്ളതു പോലെ, എനിക്കൊരു രക്ഷാകവചമായി അദ്ദേഹം എന്റെ കൂടെ തന്നെയുള്ളതു പോലെ എനിക്ക് തോന്നി.
അതുകൊണ്ടാണ് ഞാനിത് ധരിക്കുന്നത്. കുറേ ആളുകള്‍ പറയും ഈ മാല ധരിച്ചാല്‍ അത് കിട്ടും ഇത് കിട്ടും പവര്‍ വരുമെന്നൊക്കെ. അങ്ങനെയൊന്നുമില്ല, ഇതെന്റെ മുത്തശന്റെ മാലയാണ്. അല്ലാതെ മറ്റൊന്നുമില്ല...''