New Update
/sathyam/media/media_files/2025/08/25/b4a8d61c-1aa6-4867-950c-9515d5e49d8a-2025-08-25-17-58-25.jpg)
നസ്ലെന്‍ കമലഹാസനെ പോലെ നിഷ്‌കളങ്കനാണെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. നസ്ലെന്‍ നായകനായും കല്ല്യാണി പ്രിയദര്‍ശന്‍ നായികയായുമെത്തുന്ന ദുല്‍ഖര്‍ സല്‍മാന്‍ പുറത്തിറക്കുന്ന പുതിയ സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് പ്രിയദര്‍ശന്റെ അഭിപ്രായം.
Advertisment
''നസ്ലെന്‍ എന്റെ ഫേവറിറ്റ് ആക്ടറാണ്. സത്യം പറഞ്ഞാല്‍ ഞാന്‍ കമലഹാസന്റെ വിഷ്ണു വിജയം എന്ന സിനിമയെല്ലാം കാണുന്ന സമയത്ത് കമല്‍ ഹാസനെ പോലെ ഒരു നടനെ കണ്ടിട്ടില്ല.
നിഷ്‌കളങ്കത ഉണ്ടെങ്കിലും ഭയങ്കര കള്ളത്തരമാണെന്ന് നമുക്ക് തോന്നില്ല, അതേ സാധനം രണ്ടാമതിറങ്ങിയിരിക്കുകയാണ്, നസ്ലെന്‍ ആയിട്ട്. അത്രയും നിഷ്‌കളങ്കത തോന്നിയ നടനാണ് നസ്ലെന്‍. ഒരു കള്ളനാണവന്‍...''