/sathyam/media/media_files/2025/08/28/d5048a5e-502a-436d-9fee-5f165f26682f-2025-08-28-12-01-43.jpg)
പ്രതിശ്രുതവരനെതിരെ ആരോപണങ്ങളുമായി ഗായിക സുചിത്ര. ചെന്നൈ ആസ്ഥാനമായുള്ള ഹൈക്കോടതി അഭിഭാഷകനായ പ്രതിശ്രുത വരനെതിരെയാണ് ഗാര്‍ഹിക പീഡനം, സാമ്പത്തിക ചൂഷണം, സ്വത്ത് നിയമവിരുദ്ധമായി ഉപയോഗിക്കല്‍ എന്നീ ആരോപണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ഉയര്‍ത്തിയിരിക്കുന്നത്.
''സുചി ലീക്ക്‌സ് സംഭവത്തിനു ശേഷം, ഇതിലും മോശമായി ഒന്നും സംഭവിക്കാനില്ലെന്ന് ഞാന്‍ കരുതി. പക്ഷേ അതും സംഭവിച്ചു. ഞാന്‍ പ്രണയത്തിലായി. ഒരു രക്ഷകനെപ്പോലെയാണ് അയാള്‍ എന്റെ ജീവിതത്തിലേക്കു കടന്നുവന്നത്. അയാളെ വര്‍ഷങ്ങളായി എനിക്ക് അറിയാം. ഞങ്ങളുടെ ബന്ധം വിവാഹനിശ്ചയം വരെ എത്തി.
എന്നാല്‍ എനിക്ക് അയാളില്‍ നിന്ന് പലതവണ മര്‍ദനമേറ്റു. ബൂട്ട് ഇട്ട് അയാള്‍ എന്നെ ചവിട്ടി. ഞാന്‍ ഒരു മൂലയിലിരുന്ന് വാവിട്ട് കരയുകയും മര്‍ദിക്കരുതെന്ന് അപേക്ഷിക്കുകയും ചെയ്തു. ആദ്യ ഭാര്യ കാരണം അയാള്‍ തകര്‍ന്നുപോയെന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷേ അയാള്‍ വിവാഹമോചനം നേടിയിട്ടില്ലെന്ന് ഞാന്‍ പിന്നീട് മനസ്സിലാക്കി. അയാളുടെ ആദ്യ ഭാര്യ എന്റെയടുത്ത് വന്ന്, ഞാനയാളെ തിരിച്ചെടുക്കണമെന്ന് യാചിക്കുകപോലും ചെയ്തു. അയാള്‍ എന്റെ അനുവാദമില്ലാതെ എന്റെ താമസ വിലാസം ആധാര്‍ കാര്‍ഡില്‍ ഉപയോഗിച്ചു...''