വീട്ടിലെ 14 നായകള്‍ക്കുള്ള പരിഗണന പോലും എനിക്കും അമ്മയ്ക്കും ഇല്ലായിരുന്നു, അമ്മയുടെ അവസ്ഥ കൂടുതല്‍ മോശമായപ്പോള്‍ മനോനില തെറ്റി ജീവന് തുല്യം സ്‌നേഹിക്കുന്ന അമ്മയെ എനിക്ക് വേദനിപ്പിക്കേണ്ടി വന്നിട്ടുണ്ട്: നടി ലൗലി ബാബു

"പണമായിരുന്നു അദ്ദേഹത്തിന്റെ ദൈവം, ബന്ധങ്ങള്‍ അല്ല"

author-image
ഫിലിം ഡസ്ക്
New Update
lovely-thomas

വീട്ടിലെ 14 നായകള്‍ക്കുള്ള പരിഗണന പോലും തനിക്കും അമ്മയ്ക്കും വീട്ടില്‍ ഇല്ലായിരുന്നുവെന്ന് നടി ലൗലി ബാബു. പത്തനാപുരം ഗാന്ധിഭവന്റെ വൈസ് ചെയര്‍മാന്‍ അമല്‍ പങ്കുവച്ച വീഡിയോയിലാണ് ലൗലി ബാബുവിന്റെ വെളിപ്പെടുത്തല്‍.

Advertisment

''എന്റെ വീട്ടില്‍ 14 പട്ടിയുണ്ട് സാറേ. ഈ 14 പട്ടിക്കുള്ള പരിഗണന പോലും എനിക്കും എന്റെ അമ്മയ്ക്കും എന്റെ വീട്ടില്‍ ഇല്ലായിരുന്നു. ഞാനൊരു വേലക്കാരി മാത്രമായിരുന്നു. വീട്ടു ചെലവ്, എന്റെ ചെലവ് ഇതിനിടയ്ക്ക് കാന്‍സര്‍ വന്നപ്പോഴുള്ള ചികിത്സ, മക്കളുടെ പഠിത്തം. എന്റെ ഭര്‍ത്താവ് എപ്പോഴും പറയും പണമാണ് എന്റെ ദൈവമെന്ന്, പണമില്ലെങ്കില്‍ ഒന്നുമില്ലെന്ന്.

പണമായിരുന്നു അദ്ദേഹത്തിന്റെ ദൈവം, ബന്ധങ്ങള്‍ അല്ല. ഒരു ദിവസം ഞാന്‍ 10 ദിവസം കഴിഞ്ഞേ വരത്തുള്ളൂ എന്ന് പറഞ്ഞു. ഞാന്‍ തിരിച്ചുവരുമ്പോള്‍ അമ്മ ഛര്‍ദ്ദിച്ചു കിടന്ന ആ ഛര്‍ദ്ദില്‍ വരെ അവിടെ കിടപ്പുണ്ട്, പത്ത് ദിവസം. പിന്നെ ഞാന്‍ ഒരു ദിവസം ചെല്ലുമ്പോള്‍ ഡയപ്പര്‍ മാറാതെ നാറ്റം വച്ച് എന്റെ അമ്മ കട്ടിലില്‍ കുത്തിയിരിക്കുന്നു. 

അമ്മയുടെ അവസ്ഥ കൂടുതല്‍ മോശമായി വന്നപ്പോള്‍ മനോനില തെറ്റി ജീവന് തുല്യം സ്‌നേഹിക്കുന്ന അമ്മയെപ്പോലും എനിക്ക് വേദനിപ്പിക്കേണ്ടി വന്നിട്ടുണ്ട്. ടോര്‍ച്ചറിങ്ങും ഹറാസ്‌മെന്റും ഭയങ്കരമാണ്. ഞാന്‍ മരിക്കാമെന്നാണ് ആദ്യം ആഗ്രഹിച്ചത്. പിന്നെ ഞാന്‍ ഓര്‍ത്തു, ഞാന്‍ മരിച്ചാല്‍ എന്റെ അമ്മ കിടന്നാല്‍ ഇതിനേക്കാള്‍ ഭയങ്കര മോശമായിരിക്കുമെന്ന്.

006c4746-d79c-4117-b354-416ea29241e8

അപ്പോള്‍ രണ്ട് പേരും കൂടി അങ്ങ് തീര്‍ന്നേക്കാമെന്ന് കരുതി. പിറ്റേദിവസം അമ്മയ്ക്ക് മരുന്ന് വാങ്ങിക്കാന്‍ ഡോക്ടറുടെ അടുത്ത് ചെന്നപ്പോഴാണ് പറഞ്ഞത്. ചേച്ചി ഇതൊന്നും വേണ്ട, അപ്പോള്‍ ഞാന്‍ പറഞ്ഞു, ഞാന്‍ അമ്മയെ ഉപദ്രവിച്ചു. എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല. മനഃപൂര്‍വം അല്ലല്ലോ, ചേച്ചിയുടെ മാനസികനില അങ്ങനെ ആയതു കൊണ്ടല്ലേ.

ഒന്നുകില്‍ ചേച്ചി എങ്ങോട്ടെങ്കിലും മാറണം അമ്മയെയും കൊണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ഇവിടെ വന്നത്. സത്യത്തില്‍ ഗാന്ധിഭവന്‍ ഇല്ലായിരുന്നെങ്കില്‍ വല്ല റെയില്‍വേ സ്റ്റേഷനിലോ അല്ലേല്‍ വല്ല കുളത്തിലോ ഞങ്ങള്‍ ചാടി മരിച്ചു പോയേനെ. മക്കള്‍ ഇന്നും എന്നും എനിക്ക് ജീവന്‍ തന്നെയാണ്.

കര്‍ത്താവേ അവര്‍ക്കറിയാം അവരിപ്പോള്‍ ചെയ്തു പോകുന്നതാ. അവരോട് ക്ഷമിക്കണേ, നീ കണക്കിടരുത്. എന്റെ മക്കളോട് എനിക്കൊരു വൈരാഗ്യവുമില്ല. എന്റെ അനുഭവങ്ങളോ എന്റെ അമ്മയുടെ അനുഭവങ്ങളോ അവര്‍ക്ക് ഉണ്ടാകരുത് ഭാവിയില്‍...''

Advertisment