/sathyam/media/media_files/2025/09/03/40a8c4d0-56ae-42c9-be6d-bdd302be4c36-2025-09-03-13-07-41.jpg)
തനിക്ക് നല്ലൊരു ശമ്പളം പോലുമില്ലാതിരുന്ന സമയത്ത് തന്നെ പിന്തുണച്ചയാളാണ് ഭാര്യ ആരതിയെന്ന് നടന്‍ ശിവകാര്‍ത്തികേയന്‍.
പുതിയ ചിത്രം മദ്രാസിയുടെ പ്രൊമോഷന്‍ ചടങ്ങിനിടെ സിനിമയില്‍ വിജയിക്കുന്നതിനു മുമ്പ് ജീവിതത്തില്‍ പിന്തുണച്ച ആളുകള്‍ ഉണ്ടായിരുന്നോ എന്ന ചോദ്യത്തോടായിരുന്നു താരത്തിന്റെ പ്രതികരണം.
''എന്റെ ഭാര്യ ആരതി, ഞാന്‍ സിനിമയില്‍ വരുന്നതിന് മുമ്പാണ് അവള്‍ എന്നെ വിവാഹം കഴിച്ചത്. സിനിമയില്‍ കഴിവുള്ളവരെ എപ്പോഴും ആളുകള്‍ കണ്ടെത്തും, കാരണം അതൊരു ബിസിനസാണ്.
എന്നാല്‍ യാതൊന്നും പ്രതീക്ഷിക്കാതെ എനിക്ക് നല്ലൊരു ശമ്പളം പോലും ഇല്ലാതിരുന്ന സമയത്ത്, അവളെ സംരക്ഷിക്കാന്‍ എനിക്ക് കഴിയുമെന്ന് വിശ്വസിച്ച് അവള്‍ എന്നോട് സമ്മതം പറഞ്ഞു. ഞാന്‍ എപ്പോഴും ആരതിയോട് കടപ്പെട്ടിരിക്കണം.
എന്റെ കഴിവ് ആദ്യം തിരിച്ചറിഞ്ഞത് കോളജ് സുഹൃത്തുക്കളാണ്. അവരാണ് എനിക്ക് എല്ലാ പിന്തുണയും നല്‍കിയത്...''